---
title: "കോഴിക്കോട് കുറ്റ്യാടിയിലെ എംഡിഎംഎ വിൽപ്പന; പിടിയിലായ പ്രതികൾക്ക് ലഹരി എത്തിച്ച തൊട്ടിൽപ്പാലം സ്വദേശി അറസ്റ്റിൽ"
english_title: "MDMA Sale In Maruthonkara: Man Who Supplied Drugs Arrested In Thottilpalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373385/thottilpalam-mdma-drug-arrest-maruthonkara-police"
published_at: "2026-07-19T20:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ce29c7f67d_thottilpalam-mdma-drug-arrest-maruthonkara-police.jpg"
keywords: ["Thottilpalam", "Maruthonkara", "MDMA", "Drug Arrest", "Kerala Police", "Narcotics"]
---

# കോഴിക്കോട് കുറ്റ്യാടിയിലെ എംഡിഎംഎ വിൽപ്പന; പിടിയിലായ പ്രതികൾക്ക് ലഹരി എത്തിച്ച തൊട്ടിൽപ്പാലം സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട് : ** കുറ്റ്യാടിയിൽ കാറിൽ എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ പിടിയിലായ പ്രതികൾക്ക് ലഹരി എത്തിച്ചുകൊടുത്ത യുവാവിനെ തൊട്ടിൽപാലം പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടിൽപാലം നാഗംപാറ സ്വദേശി എള്ളിൽ പൊയിൽ സോനുവാണ് പിടിയിലായത്.

## Article Content

**കോഴിക്കോട് : ** കുറ്റ്യാടിയിൽ കാറിൽ എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ പിടിയിലായ പ്രതികൾക്ക് ലഹരി എത്തിച്ചുകൊടുത്ത യുവാവിനെ തൊട്ടിൽപാലം പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടിൽപാലം നാഗംപാറ സ്വദേശി എള്ളിൽ പൊയിൽ സോനുവാണ് പിടിയിലായത്.

കുറ്റ്യാടി അടുക്കത്ത് റോഡരികിൽ കാറിൽ വെച്ച് എംഡിഎംഎ വിൽപ്പന നടത്തുമ്പോൾ പോലീസ് പിടികൂടിയ മരുതോങ്കര സ്വദേശി അമീർ, ദേവർകോവിൽ പൂക്കാട് ക്രസൻ്റ് ഹൗസിൽ താമസിക്കുന്ന സി എച്ച് അൻവർ എന്നിവർക്കാണ് പ്രതി ലഹരി എത്തിച്ചു കൊടുത്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി . ഇതിന് പിന്നാലെയാണ് സോനുവിനെ അറസ്റ്റ് ചെയ്തത്.

നിലവിൽ നേരത്തെ പിടിയിലായ പ്രതികൾ റിമാൻഡിൽ കഴിയുകയാണ്. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ മുഴക്കുന്ന് സ്വദേശികളായ കുന്നൂൽ ഹൗസിൽ റഹീം, ദാറുന്നജ്ജത്ത് ഹൗസിൽ മുഹമ്മദ് ഇജ്‌ലാൻ എന്നിവരെയാണ് സംഭവസ്ഥലത്തു നിന്ന് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മെയ് 28-ന് മരുതോങ്കര അടുക്കത്ത് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന KL 56 N 7614, KL 62 C 6360 എന്നീ കാറുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്. പോലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന അമീറും അൻവറും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ മറ്റ് രണ്ട പേരെക്കൂടി പിടികൂടുകയായിരുന്നു.

പ്രതികളുടെ ശരീരത്തിൽ നിന്നും വാഹനങ്ങളിൽ നിന്നുമായി വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 26.43 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടിച്ചെടുത്തത്. പ്രതികൾക്കെതിരെ തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 248/26 ആയും, കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 505/26 ആയും NDPS ആക്ട് 22(C) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373385/thottilpalam-mdma-drug-arrest-maruthonkara-police)