---
title: "നാദാപുരം വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ യുവാവ് ഒഴുക്കിൽപ്പെട്ടു, പുഴയിൽ വ്യാപക തിരച്ചിൽ "
english_title: "Youth Missing After Drowning In Vilangad River Nadapuram, Search Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373383/youth-missing-after-drowning-in-vilangad-river-nadapuram-search-underway"
published_at: "2026-07-19T19:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5cd6fed4d49_nadapuram-vilangad-river-youth-missing-search-rescue.jpg"
keywords: ["Nadapuram", "Vilangad River", "Drowning", "Kozhikode", "Fire Force"]
---

# നാദാപുരം വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ യുവാവ് ഒഴുക്കിൽപ്പെട്ടു, പുഴയിൽ വ്യാപക തിരച്ചിൽ 

> **Lead Summary:** **കോഴിക്കോട് : ** നാദാപുരം വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. രണ്ട് യുവാക്കളെ രക്ഷപെടുത്തി. അതിഥിതൊഴിലാളിയാണ് ഒഴുക്കിൽ പെട്ടത്. ഇയാൾക്കായി വ്യാപക തിരച്ചിൽ തുടരുന്നു. സാധാരണ ആളുകൾ കുളിക്കാൻ ഇറങ്ങുന്ന ഭാഗത്താണ് യുവാക്കൾ ഇറങ്ങിയത് . എന്നാൽ പെട്ടന്നുണ്ടായ കുത്തൊഴുക്കിൽ യുവാക്കൾ പെട്ടുപോകുകയായിരുന്നു.

## Article Content

**കോഴിക്കോട് : ** നാദാപുരം വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. രണ്ട് യുവാക്കളെ രക്ഷപെടുത്തി. അതിഥിതൊഴിലാളിയാണ് ഒഴുക്കിൽ പെട്ടത്. ഇയാൾക്കായി വ്യാപക തിരച്ചിൽ തുടരുന്നു. സാധാരണ ആളുകൾ കുളിക്കാൻ ഇറങ്ങുന്ന ഭാഗത്താണ് യുവാക്കൾ ഇറങ്ങിയത് . എന്നാൽ പെട്ടന്നുണ്ടായ കുത്തൊഴുക്കിൽ യുവാക്കൾ പെട്ടുപോകുകയായിരുന്നു.

ഇതിൽ രണ്ടുപേരെയാണ് രക്ഷപെടുത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് . പുഴയിൽ വലിയ രീതിയിലുള്ള കുത്തൊഴുക്ക് ഉള്ളതിനാലാണ് അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373383/youth-missing-after-drowning-in-vilangad-river-nadapuram-search-underway)