---
title: "പൂക്കി മുഖ്യൻ തൂക്കിയല്ലോ ...! മേഘാലയയിലും ലോകകപ്പ് ഫൈനലിന് അവധി; തിങ്കളാഴ്ച സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് മേഘാലയ മുഖ്യമന്ത്രി"
english_title: "Meghalaya Declares Holiday On Monday For FIFA World Cup 2026 Final"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373382/meghalaya-school-college-holiday-monday-fifa-world-cup-final"
published_at: "2026-07-19T19:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912fad4285cb_avadhi.jpg"
keywords: ["Meghalaya", "FIFA World Cup 2026", "Conrad Sangma", "School Holiday", "Football"]
---

# പൂക്കി മുഖ്യൻ തൂക്കിയല്ലോ ...! മേഘാലയയിലും ലോകകപ്പ് ഫൈനലിന് അവധി; തിങ്കളാഴ്ച സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് മേഘാലയ മുഖ്യമന്ത്രി

> **Lead Summary:** **ഷില്ലോങ്: **കേരളത്തിന് പിന്നാലെ ഫിഫ ലോകകപ്പ് 2026 ഫൈനൽ കാണാൻ വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച് മേഘാലയ സർക്കാരും.ഫൈനൽ മത്സരത്തിലെ ആവേശം കണക്കിലെടുത്ത് തിങ്കളാഴ്ച ജൂലൈ 20ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ ഞായറാഴ്ച പ്രഖ്യാപിച്ചു.

## Article Content

**ഷില്ലോങ്: **കേരളത്തിന് പിന്നാലെ ഫിഫ ലോകകപ്പ് 2026 ഫൈനൽ കാണാൻ വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച് മേഘാലയ സർക്കാരും.ഫൈനൽ മത്സരത്തിലെ ആവേശം കണക്കിലെടുത്ത് തിങ്കളാഴ്ച ജൂലൈ 20ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ ഞായറാഴ്ച പ്രഖ്യാപിച്ചു.

> സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഈ അസാധാരണ തീരുമാനം അറിയിച്ചത്."ഫുട്ബോളിനോടുള്ള മേഘാലയയിലെ ജനങ്ങളുടെ അദമ്യമായ അഭിനിവേശം മുൻനിർത്തിയാണ് ഈ തീരുമാനം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

> ഫൈനൽ മത്സരം പരമാവധി ആസ്വദിക്കൂ... നിങ്ങൾ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നത്?" എന്നാണ് മുഖ്യമന്ത്രി വീഡിയോയിൽ ചോദിച്ചത്. ഇന്ത്യൻ സമയം അനുസരിച്ച് ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് ലോകകപ്പ് കിരീടപ്പോരാട്ടം നടക്കുന്നത്. മത്സരം കണ്ട് വൈകി ഉറങ്ങുന്ന വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച രാവിലെ ക്ലാസുകളിൽ ഹാജരാകുന്നത് ബുദ്ധിമുട്ടാകും എന്നത് കണക്കിലെടുത്താണ് സർക്കാരിന്റെ ഇടപെടൽ.ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന സംസ്ഥാനമാണ് മേഘാലയ.

ഫൈനൽ കാണുന്നതിനുള്ള അവധി പ്രഖ്യാപനം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസവും ആവേശവും പകർന്നിട്ടുണ്ട്.കേരളത്തിലും ഇതേ കാരണം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച സ്കൂളുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373382/meghalaya-school-college-holiday-monday-fifa-world-cup-final)