---
title: "'പണം തന്നില്ലെങ്കിൽ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോകും'; ഹണിട്രാപ്പിലൂടെ തട്ടിയത് കോടികള്‍, യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ്"
english_title: "Honeytrap Scam In Thiruvananthapuram: Businessman Duped Of Rs 5 Crore, 4 Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373381/thiruvananthapuram-honeytrap-scam-businessman-5-crore-case"
published_at: "2026-07-19T19:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5cd34932550_thiruvananthapuram-honeytrap-scam-businessman-5-crore-case.jpg"
keywords: ["Thiruvananthapuram", "Honeytrap", "Fraud Case", "Vanchiyoor Police", "Kerala Crime"]
---

# 'പണം തന്നില്ലെങ്കിൽ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോകും'; ഹണിട്രാപ്പിലൂടെ തട്ടിയത് കോടികള്‍, യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ്

> **Lead Summary:** **തിരുവനന്തപുരം: **വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നാലുപേർക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു. തിരുവനന്തപുരത്ത് നടന്ന വൻ ഹണിട്രാപ്പ് തട്ടിപ്പാണ് പരാതിക്ക് കാരണം.തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

## Article Content

**തിരുവനന്തപുരം: **വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നാലുപേർക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു. തിരുവനന്തപുരത്ത് നടന്ന വൻ ഹണിട്രാപ്പ് തട്ടിപ്പാണ് പരാതിക്ക് കാരണം.തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ്(ഒന്നാം പ്രതി), സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരാണ് കേസിലെ പ്രതികൾ.കമ്പനിയിലെ ലാഭവിഹിതത്തിന് പുറമെ ഫ്ലാറ്റ്, സ്ഥലം, സ്വർണം എന്നിവയും പ്രതികൾ ഭീഷണിപ്പെടുത്തി വാങ്ങിയതായി പരാതിയിൽ പറയുന്നു.

കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും, ഭാര്യയെ അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി എന്നാണ് പരാതിയിലെ ആരോപണം.ഇരയുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണവും സ്വത്തുക്കളും കൈക്കലാക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വഞ്ചിയൂർ പോലീസ് വഞ്ചന, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകളുടെ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373381/thiruvananthapuram-honeytrap-scam-businessman-5-crore-case)