---
title: "'ഫൈനൽ കണ്ട് അടിച്ച് പൊളിച്ചോ!'; കട്ട സപ്പോർട്ടുമായി മന്ത്രി റോജി.എം.ജോണ്‍; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി"
english_title: "Kerala Declares Holiday For Colleges On FIFA World Cup Final Day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373379/fifa-final-kerala-college-holiday-roji-m-john-vd-satheesan-"
published_at: "2026-07-19T17:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5cbfdf68805_fifa-final-kerala-college-holiday-roji-m-john-vd-satheesan.jpg"
keywords: ["FIFA World Cup", "Kerala Holiday", "Roji M John", "VD Satheesan", "Professional Colleges", "Higher Education"]
---

# 'ഫൈനൽ കണ്ട് അടിച്ച് പൊളിച്ചോ!'; കട്ട സപ്പോർട്ടുമായി മന്ത്രി റോജി.എം.ജോണ്‍; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

> **Lead Summary:** **കോഴിക്കോട്: **ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണാണ് അവധി പ്രഖ്യാപിച്ച കാര്യം അറിയിച്ചത്.

## Article Content

**കോഴിക്കോട്: **ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണാണ് അവധി പ്രഖ്യാപിച്ച കാര്യം അറിയിച്ചത്.

ഇന്ത്യൻ സമയം അർധരാത്രി 12.30-ന് ആരംഭിക്കുന്ന ഫൈനൽ മത്സരം വിദ്യാർത്ഥികൾക്ക് പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടർന്നുണ്ടാകാനിടയുള്ള യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും വേണ്ടിയാണ് പ്രത്യേക അവധി അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകിയതിന് പിന്നാലെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കുട്ടികൾ അവധി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. 

നാല് ദിവസമായി നിരവധി കോളുകളാണ് വന്നത്. കുട്ടികളുടെ ആവശ്യപ്രാരമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. മറ്റൊരു ദിവസം പ്രവൃത്തി ദിവസമാക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്തിരുന്നു.

കുട്ടികള്‍ അവധി നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കുട്ടികളില്‍ കായിക താത്പര്യം പരിഗണിച്ചാണ് അവധി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. കളി കാണാനുള്ള താത്പര്യം ഭാവിയില്‍ കളിക്കാരാകാനുള്ള താത്പര്യത്തിലേക്ക് മാറണമെന്ന് മന്ത്രി പ്രതികരിച്ചു

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373379/fifa-final-kerala-college-holiday-roji-m-john-vd-satheesan-)