---
title: "'ഫൈനൽ കാണാൻ അവധി മാത്രം പോരാ, സണ്ണിച്ചായൻ കൂടി കനിയണം'; അവധി പ്രഖ്യാപനത്തിന് പിന്നാലെ സണ്ണി ജോസഫിനെ ട്രോളി എം എം മണി "
english_title: "MM Mani Trolls Minister Sunny Joseph Over Power Cut Fears During World Cup Final"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373373/world-cup-final-kerala-holiday-power-cut-mm-mani-sunny-joseph-"
published_at: "2026-07-19T16:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5cb3c7f2e5b_world-cup-final-kerala-holiday-power-cut-mm-mani-sunny-joseph.jpg"
keywords: ["World Cup Final", "Kerala Holiday", "Sunny Joseph", "MM Mani", "KSEB", "Power Cut"]
---

# 'ഫൈനൽ കാണാൻ അവധി മാത്രം പോരാ, സണ്ണിച്ചായൻ കൂടി കനിയണം'; അവധി പ്രഖ്യാപനത്തിന് പിന്നാലെ സണ്ണി ജോസഫിനെ ട്രോളി എം എം മണി 

> **Lead Summary:** ** ഇടുക്കി: **ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം എം മണി രംഗത്ത്.

## Article Content

** ഇടുക്കി: **ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം എം മണി രംഗത്ത്.

വെറും അവധി പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും ഫൈനൽ മത്സരം തടസ്സമില്ലാതെ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നുമാണ് എം എം മണി ഫേസ്ബുക്കിൽ കുറിച്ചത്. കളി കാണാൻ കറന്റിന്റെ കാര്യത്തിൽ കൂടി കൃത്യമായ ഗ്യാരന്റി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 അർജന്റീനയും സ്പെയിനും നേർക്കുനേർ പോരാടുന്ന ഈ മഹാപോരാട്ടം കാണാൻ മലയാളി ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നതിനിടയിലാണ് മുൻ മന്ത്രിയുടെ ഈ രാഷ്ട്രീയ പരിഹാസം. അതേസമയം, ലോകകപ്പ് ഫുട്ബോൾ ഫൈനൽ തത്സമയം കാണുന്ന കാര്യത്തിൽ സംസ്ഥാനത്ത് ആർക്കും ആശങ്ക വേണ്ടെന്ന് കെഎസ്ഇബി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ഫൈനൽ നടക്കുന്ന ദിവസം സംസ്ഥാനത്ത് എങ്ങും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും, എത്ര ഉയർന്ന വില കൊടുത്തായാലും ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങുമെന്നും കെഎസ്ഇബി വ്യക്തമാക്കി. നിലവിൽ രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിൽ കാര്യമായ കുറവുണ്ടെന്നും, ഉപഭോഗം കൂടിയാൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഫൈനലിന്റെ ആവേശം ചോരാതിരിക്കാൻ കൂടുതൽ തുക നൽകി വൈദ്യുതി ഉറപ്പാക്കാനാണ് കെഎസ്ഇബിയുടെ ഇപ്പോഴത്തെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373373/world-cup-final-kerala-holiday-power-cut-mm-mani-sunny-joseph-)