---
title: "ഉത്തര മേഖലാ സമ്മേളനം സമാപിച്ചു; ജയിൽ നവീകരണത്തിനും ജീവനക്കാരുടെ ക്ഷേമത്തിനും മുൻഗണന നൽകണം-കെജെഎസ്ഒഎ"
english_title: "KJSOA North Zone Conference Concludes In Kannur, K Sudhakaran Inaugurates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373364/kjsoa-north-zone-conference-kannur-2026-new-office-bearers"
published_at: "2026-07-19T15:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ca3bc0a690_kjsoa-north-zone-conference-kannur-2026-new-office-bearers.jpg"
keywords: ["KJSOA", "Kannur", "K Sudhakaran", "Kerala Prisons", "Jail Officers Association"]
---

# ഉത്തര മേഖലാ സമ്മേളനം സമാപിച്ചു; ജയിൽ നവീകരണത്തിനും ജീവനക്കാരുടെ ക്ഷേമത്തിനും മുൻഗണന നൽകണം-കെജെഎസ്ഒഎ

> **Lead Summary:** **കണ്ണൂർ: ** കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ - കെജെഎസ്ഒഎയുടെ ഇരുപതാമത് ഉത്തര മേഖലാ സമ്മേളനം ജൂലൈ 18 ശനിയാഴ്ച കണ്ണൂർ സിക്ക ഹാളിൽ സമാപിച്ചു. രാവിലെ 10 മണിക്ക് നടന്ന പൊതുസമ്മേളനം കണ്ണൂർ എംപി കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: ** കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ - കെജെഎസ്ഒഎയുടെ ഇരുപതാമത് ഉത്തര മേഖലാ സമ്മേളനം ജൂലൈ 18 ശനിയാഴ്ച കണ്ണൂർ സിക്ക ഹാളിൽ സമാപിച്ചു. രാവിലെ 10 മണിക്ക് നടന്ന പൊതുസമ്മേളനം കണ്ണൂർ എംപി കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.

വ്യത്യസ്ത കുറ്റങ്ങൾ ചെയ്ത് ജയിലിലെത്തുന്നവരെ തിരുത്തൽ പ്രക്രിയയിലൂടെ പരിവർത്തനം ചെയ്ത് സമൂഹത്തിന് തിരിച്ചുനൽകുന്ന മഹനീയമായ പ്രവർത്തനമാണ് ജയിൽ ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുധാകരൻ പറഞ്ഞു. കെജെഎസ്ഒഎ ഉത്തര മേഖലാ പ്രസിഡണ്ട് പ്രജിത്ത് വി.വി അധ്യക്ഷത വഹിച്ചു.

സജിത്ത് കെ.കെ സ്വാഗതം പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ഉത്തര മേഖല ജയിൽ ഡിഐജി വി. ജയകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം സൂപ്രണ്ട് കെ. വേണു, കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ട് സൂരജ് വി.വി, കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ട് അമ്പിളി എം.എസ്, കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് അബ്ദുൽ ബഷീർ എൻ.കെ, സജേഷ് കെ.പി, റിനേഷ് സി.പി, ബൈജു കെ.കെ, അരുൺ കെ.ടി, സുശാന്ത് കെ, പ്രതീഷ് കെ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ പുതിയ മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

***മേഖലാ പ്രസിഡണ്ട്: സജിത്ത് കെ.കെ ***

***മേഖലാ സെക്രട്ടറി: സജീഷ് കോട്ടേമ്പ്രം ***

***ട്രഷറർ: നൗഷാദ് എടോളി ***

***ജോയിൻ്റ് സെക്രട്ടറി: അഖിൽ കൃഷ്ണ ***

***വൈസ് പ്രസിഡണ്ട്: റിയാസ് തൈക്കണ്ടി***

1. അടിസ്ഥാന സൗകര്യം: തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക. ജില്ലാ ജയിൽ ഇല്ലാത്ത മലപ്പുറത്ത് പുതിയ ജില്ലാ ജയിലിനും കാസർകോട്ട് പുതിയ ജയിലിനും സ്ഥലം കണ്ടെത്തി നിർമ്മാണം ആരംഭിക്കുക. മണ്ണാർക്കാട്, വയനാട്, വടകര ജയിലുകളുടെ നിർമ്മാണം ത്വരിതപ്പെടുത്തുക.

2. ഭൗതിക സാഹചര്യം: അന്തേവാസികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ജയിൽ കെട്ടിടങ്ങൾ നവീകരിക്കുക. എല്ലാ ജയിലുകളിലും ഉദ്യോഗസ്ഥർക്ക് വിശ്രമുറികളും ആവശ്യമായ വാഹന സൗകര്യങ്ങളും ഉറപ്പാക്കുക.

3. ആധുനികവൽക്കരണം: ഇ-പ്രിസൺ, എംസിയു, സിസിടിവി, വീഡിയോ കോൺഫറൻസിംഗ് തുടങ്ങിയ സംവിധാനങ്ങൾ കൈകാര്യം ചെയ്യാൻ ജീവനക്കാർക്ക് മികച്ച സാങ്കേതിക പരിശീലനം നൽകുക. മോഡേൺ പ്രിസൺ മാനുവൽ പ്രകാരം ആവശ്യമായ സ്റ്റാഫ് സ്ട്രെങ്ത് അനുവദിക്കുകയും ജീവനക്കാരുടെ സുരക്ഷയ്ക്ക് ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്യുക.

4. ക്ഷേമം: അന്തേവാസികളെ തിരുത്തി സമൂഹത്തിലേക്ക് തിരിച്ചയക്കുന്ന ഉദാത്തമായ ജോലി ചെയ്യുന്ന ജയിൽ ജീവനക്കാർക്ക് ശമ്പള പരിഷ്കരണത്തിൽ അലവൻസിലും ശമ്പള സ്കെയിലിലും അർഹമായ പരിഗണന നൽകുക.

5. മറ്റ് ആവശ്യങ്ങൾ: സെൻട്രൽ പോലീസ് കാന്റീൻ കാർഡ് അടിയന്തരമായി പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373364/kjsoa-north-zone-conference-kannur-2026-new-office-bearers)