---
title: "'അവിടെ സംഭവിച്ചത് മറ്റൊന്ന്, വിഎസിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്'; ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ എം സ്വരാജ് "
english_title: "Deshabhimani Weekend Edition Controversy: M Swaraj Clarifies, No Article On 'Kallan Vijayan'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373357/deshabhimani-weekend-edition-controversy-m-swaraj-clarification"
published_at: "2026-07-19T15:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c9c45bd644_deshabhimani-weekend-edition-controversy-m-swaraj-clarification.jpg"
keywords: ["Deshabhimani", "M Swaraj", "VS Achuthanandan", "Kerala Politics", "Media Controversy"]
---

# 'അവിടെ സംഭവിച്ചത് മറ്റൊന്ന്, വിഎസിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്'; ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ എം സ്വരാജ് 

> **Lead Summary:** **തിരുവനന്തപുരം: ( **[https://truevisionnews.com/)]** **ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ ഔദ്യോഗിക പ്രതികരണവുമായി റസിഡന്റ് എഡിറ്റർ എം സ്വരാജ് രംഗത്ത്. നിലവിൽ പ്രചരിക്കുന്ന വിവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കേവലം ഊഹാപോഹങ്ങളുടെ പുറത്താണ് വാർത്തകൾ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ( **[https://truevisionnews.com/)]** **ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ ഔദ്യോഗിക പ്രതികരണവുമായി റസിഡന്റ് എഡിറ്റർ എം സ്വരാജ് രംഗത്ത്. നിലവിൽ പ്രചരിക്കുന്ന വിവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കേവലം ഊഹാപോഹങ്ങളുടെ പുറത്താണ് വാർത്തകൾ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് അച്ചടിച്ച വാരാന്തപ്പതിപ്പ് പുറത്തിറക്കാത്തതായിരുന്നു വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ വിഎസിനെപ്പോലെ ആദരിക്കപ്പെടുന്ന ഒരാളെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സ്വരാജ് പ്രതികരിച്ചു.

പത്രം അച്ചടിക്കാതിരുന്നത് സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണെന്നത് വസ്തുതയാണ്. ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ സ്വകാര്യ പ്രസ്സിലാണ് അച്ചടി നടക്കുന്നത്. അവിടെ പെട്ടെന്നുണ്ടായ യന്ത്രത്തകരാർ മൂലമാണ് സമയബന്ധിതമായി പത്രം പുറത്തിറക്കാൻ കഴിയാതെ പോയത്. ഇപ്പോൾ ആ തകരാർ പൂർണ്ണമായി പരിഹരിച്ചിട്ടുണ്ടെന്നും, അടുത്ത ദിവസം തന്നെ വാരാന്തപ്പതിപ്പ് വായനക്കാരിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഎസിന്റെ അനുസ്മരണം മനഃപൂർവ്വം ഒഴിവാക്കി എന്ന രീതിയിൽ ഹീനമായ വാർത്തകളാണ് ചില മാധ്യമങ്ങൾ നൽകിയതെന്നും, പ്രചരിക്കുന്നതുപോലെ 'കള്ളൻ വിജയൻ' എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനിയിൽ ഇല്ലെന്നും എം സ്വരാജ് അസന്ദിഗ്ധമായി വ്യക്തമാക്കി.

വിഎസിന്റെ മുൻ പ്രസ് സെക്രട്ടറി കെ വി സുധാകരൻ എഴുതിയ അനുസ്മരണ ലേഖനം ഉൾപ്പെടുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം പുറത്തിറക്കാതിരുന്ന സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. 'വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം' എന്ന ആകർഷകമായ തലക്കെട്ടോടെയായിരുന്നു വിഎസിനെക്കുറിച്ചുള്ള ഈ ലേഖനം തയാറാക്കിയിരുന്നത്.

പത്രം പുറത്തിറങ്ങാതിരുന്നതിന് സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇതിന് പിന്നാലെ പാർട്ടി വൃത്തങ്ങളെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള മറ്റൊരു അനൗദ്യോഗിക വിശദീകരണവും പുറത്തുവന്നു.

വാരാന്തപ്പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിലുള്ള ഫീച്ചറാണ് പത്രം വിതരണം ചെയ്യാതിരിക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക വിവരം. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയൻ എന്ന വ്യക്തിയെ കുറിച്ചുള്ളതായിരുന്നു ഈ ഫീച്ചർ. എന്നാൽ ഈ തലക്കെട്ട് രാഷ്ട്രീയമായി തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുമെന്ന വിലയിരുത്തലിലാണ് അച്ചടിച്ച പതിപ്പ് തടഞ്ഞുവെച്ചതെന്നാണ് സൂചന.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373357/deshabhimani-weekend-edition-controversy-m-swaraj-clarification)