---
title: "ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയ എൻജിനീയർ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം"
english_title: "Odisha: Engineer Found Hanged At Wife's Home On Her Birthday, Family Alleges Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373355/odisha-balasore-engineer-found-hanged-wife-birthday-murder-allegation-"
published_at: "2026-07-19T14:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c95acd5806_odisha-balasore-engineer-found-hanged-wife-birthday-murder-allegation.jpg"
keywords: ["Odisha Crime", "Balasore", "Engineer Death", "Domestic Violence", "Rashmiranjan Sethi"]
---

# ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയ എൻജിനീയർ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം

> **Lead Summary:** **ഭുവനേശ്വർ : **ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**ഭുവനേശ്വർ : **ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി.

ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം. ജഗത്സിംഗ്പുർ നിവാസിയായ എൻജിനീയർ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടക്കിൽ ജോലി ചെയ്യുന്ന രശ്മിരഞ്ജൻ ഭാര്യയ്ക്ക് ജന്മദിനത്തിൽ ഒരു സർപ്രൈസ് നൽകാനായാണ് വീട്ടിലേക്ക് എത്തിയത്. എന്നാൽ പിന്നീട് ഇയാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

കാമുകന്റെ സഹായത്തോടെ രശ്മിരഞ്ജനെ ഭാര്യ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, യുവാവ് ആത്മഹത്യ ചെയ്തതാണ് എന്നാണ് ഭാര്യ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് എല്ലാ വശങ്ങളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായും, ജന്മദിന രാത്രിയിൽ ഇയാൾ വീട്ടിലെത്തിയപ്പോൾ ഭാര്യയും കാമുകനും തമ്മിലുള്ള ചില തർക്കങ്ങൾ നടന്നിരിക്കാമെന്നുമാണ് ബന്ധുക്കൾ സംശയിക്കുന്നത്. ആസൂത്രിതമായ കൊലപാതകത്തിന് ശേഷം ആത്മഹത്യയായി ചിത്രീകരിക്കാൻ കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ പരാതി.ദമ്പതികളുടെ ഫോൺ കോൾ റെക്കോർഡുകളും കാമുകനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ പശ്ചാത്തലവും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373355/odisha-balasore-engineer-found-hanged-wife-birthday-murder-allegation-)