---
title: "നിറത്തിന്റെ പേരിൽ അധിക്ഷേപം; എട്ടാം ക്ലാസ് വിദ്യാർഥി മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "Rajasthan Dholpur Class 8 Student Dies By Suicide After Being Bullied Over Skin Colour"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373337/rajasthan-dholpur-class-8-student-dies-by-suicide-after-being-bullied-over-skin-colour"
published_at: "2026-07-19T12:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a9c1f42b8e_hanging_in_hostel_in_Lucknow.jpg"
keywords: ["Dholpur", "Rajasthan", "Student Suicide", "Bullying", "School", "Skin Colour"]
---

# നിറത്തിന്റെ പേരിൽ അധിക്ഷേപം; എട്ടാം ക്ലാസ് വിദ്യാർഥി മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **ജയ്പൂർ: **നിറത്തിന്റെ പേരിൽ സഹപാഠി അധിക്ഷേപിച്ചതിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. രാജസ്ഥാനിലെ ധോൽപൂരിലാണ് സംഭവം. മധ്യപ്രദേശ് തക്രൗളി സ്വദേശി രാഹുൽ ആണ് മരിച്ചത്. പഠനത്തിനായി ബന്ധുക്കളോടൊപ്പം ധോൽപൂരിലായിരുന്നു രാഹുലിന്റെ താമസം.

## Article Content

**ജയ്പൂർ: **നിറത്തിന്റെ പേരിൽ സഹപാഠി അധിക്ഷേപിച്ചതിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. രാജസ്ഥാനിലെ ധോൽപൂരിലാണ് സംഭവം. മധ്യപ്രദേശ് തക്രൗളി സ്വദേശി രാഹുൽ ആണ് മരിച്ചത്. പഠനത്തിനായി ബന്ധുക്കളോടൊപ്പം ധോൽപൂരിലായിരുന്നു രാഹുലിന്റെ താമസം.

വ്യാഴ്ച സ്കൂളിൽ വച്ചാണ് സംഭവത്തിന്റെ തുടക്കം. രാഹുലിനെ നിറത്തിന്റെ പേരിൽ ഒരു സഹപാഠി അപമാനകരമായ രീതിയിൽ അധിക്ഷേപിച്ചതായി പോലീസ് പറഞ്ഞു. ആ വാക്കുകൾ രാഹുലിനെ വളരെയധികം വിഷമിപ്പിച്ചു. ആ ദിവസം ദുഃഖത്തോടെയാണ് രാഹുൽ വീട്ടിലേക്ക് മടങ്ങിയത്.

വെള്ളിയാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും രാഹുൽ മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിൽ സംശയം തോന്നിയ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു.സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിലെ മറ്റ് വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.

സഹപാഠി നടത്തിയ അധിക്ഷേപമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.പഠിക്കാനുള്ള ആഗ്രഹവുമായി വീടുവിട്ട് വന്ന കുട്ടിയുടെ വിയോഗം നാടിനെ ഞെട്ടിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373337/rajasthan-dholpur-class-8-student-dies-by-suicide-after-being-bullied-over-skin-colour)