---
title: "കുട്ടികൾക്കും അധ്യാപകർക്കും ലോട്ടറി....! ലോകകപ്പ് ഫൈനൽ അടിപൊളിയാക്കാം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി "
english_title: "Kerala Schools Holiday Tomorrow For FIFA World Cup 2026 Final"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373327/kerala-schools-holiday-tomorrow-world-cup-final-2026-"
published_at: "2026-07-19T12:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c73ea6aec0_kerala-schools-holiday-tomorrow-world-cup-final-2026.jpg"
keywords: ["World Cup 2026", "School Holiday Kerala", "Argentina vs Spain", "FIFA Final"]
---

# കുട്ടികൾക്കും അധ്യാപകർക്കും ലോട്ടറി....! ലോകകപ്പ് ഫൈനൽ അടിപൊളിയാക്കാം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി 

> **Lead Summary:** **കോഴിക്കോട്: **ലോകകപ്പ് ഫൈനൽ അടിപൊളിയാക്കാം... ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഫൈനൽ മത്സരം പുലർച്ചെ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർദേശം നൽകിയത്.

## Article Content

**കോഴിക്കോട്: **ലോകകപ്പ് ഫൈനൽ അടിപൊളിയാക്കാം... ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഫൈനൽ മത്സരം പുലർച്ചെ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർദേശം നൽകിയത്.

അവധി നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മന്ത്രിമാർ അനുകൂലമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിദ്യാർത്ഥികളെയും ഫുട്ബോൾ പ്രേമികളെയും ഒരേപോലെ സന്തോഷിപ്പിച്ചുകൊണ്ട് അവധി പ്രഖ്യാപിച്ചുള്ള ഔദ്യോഗിക വാർത്ത പുറത്തുവന്നത്.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കളാഴ്ച) അവധി ബാധകമായിരിക്കും. അർധരാത്രിക്ക് ശേഷം നടക്കുന്ന ആവേശപ്പോരാട്ടം ഒരു തരിപോലും നഷ്ടപ്പെടാതെ കാണാൻ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ അപ്രതീക്ഷിത തീരുമാനം.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല/സ്കൂൾ പരീക്ഷകൾക്ക് യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കില്ലെന്നും അവ പതിവുപോലെ തന്നെ നടക്കുമെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

അതേസമയം കോഴിക്കോട്: ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത് വന്നിരുന്നു . ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരം പുലർച്ചെ വരെ നീളുന്ന സാഹചര്യത്തിലാണ് ആവശ്യം. കോഴിക്കോട്കലോത്സവം

കോഴിക്കോട് പരപ്പിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.രാത്രി വൈകി ഉറക്കമൊഴിഞ്ഞ് മത്സരം കാണുന്ന വിദ്യാർഥികൾക്ക് തിങ്കളാഴ്ച സ്കൂളിൽ പോയാൽ പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

കുട്ടികളുടെ ആരോഗ്യവും പഠനക്ഷമതയും പരിഗണിച്ച് തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.ഫുട്ബോൾ ആരാധകരായ വിദ്യാർഥികൾക്ക് മത്സരം കാണാനുള്ള അവസരം നൽകുന്നതിനൊപ്പം അടുത്ത ദിവസത്തെ ക്ലാസിലെ ക്ഷീണവും ഒഴിവാക്കാനാണ് ഈ നിർദേശമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373327/kerala-schools-holiday-tomorrow-world-cup-final-2026-)