---
title: "ഫൈനൽ പോരിന് തൊട്ടുമുൻപുള്ള ഒരുക്കം...: യമാലിന്റെ മുടി വെട്ടാൻ റോൾസ് റോയ്‌സിൽ വന്നിറങ്ങി ബാർബർ! സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ "
english_title: "World Cup 2026 Final: Lamine Yamal's Rolls Royce Barber Goes Viral, Messi Praises Spain Star"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373325/world-cup-2026-final-lamine-yamal-rolls-royce-barber-messi"
published_at: "2026-07-19T11:58:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c6eb0bb110_world-cup-2026-final-lamine-yamal-rolls-royce-barber-messi.jpg"
keywords: ["FIFA World Cup 2026", "Lamine Yamal", "Lionel Messi", "Spain vs Argentina", "World Cup Final"]
---

# ഫൈനൽ പോരിന് തൊട്ടുമുൻപുള്ള ഒരുക്കം...: യമാലിന്റെ മുടി വെട്ടാൻ റോൾസ് റോയ്‌സിൽ വന്നിറങ്ങി ബാർബർ! സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ 

> **Lead Summary:** **( **[https://truevisionnews.com/)] 2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിനിന്റെ കൗമാര വിസ്മയം ലമിൻ യമാലിന്റെ പുത്തൻ ഹെയർകട്ട് ആണ് ഇപ്പോൾ കായിക ലോകത്തെ പ്രധാന ചർച്ചാവിഷയം. സ്പാനിഷ് സൂപ്പർ താരത്തിന് ഫൈനലിന് മുന്നോടിയായി പുതിയ ലുക്ക് നൽകാൻ എത്തിയ അമേരിക്കയിലെ പ്രശസ്തനായ 22-കാരൻ ബാർബർ ബ്രയാൻ ഗ്വാർഡാഡോയുടെ ആഡംബര വരവാണ് ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചത്.

## Article Content

**( **[https://truevisionnews.com/)] 2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിനിന്റെ കൗമാര വിസ്മയം ലമിൻ യമാലിന്റെ പുത്തൻ ഹെയർകട്ട് ആണ് ഇപ്പോൾ കായിക ലോകത്തെ പ്രധാന ചർച്ചാവിഷയം. സ്പാനിഷ് സൂപ്പർ താരത്തിന് ഫൈനലിന് മുന്നോടിയായി പുതിയ ലുക്ക് നൽകാൻ എത്തിയ അമേരിക്കയിലെ പ്രശസ്തനായ 22-കാരൻ ബാർബർ ബ്രയാൻ ഗ്വാർഡാഡോയുടെ ആഡംബര വരവാണ് ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചത്.

കോടികൾ വിലമതിക്കുന്ന റോൾസ് റോയ്‌സ് കാറിലാണ് ഈ യുവ ബാർബർ സ്പെയിൻ ടീം തങ്ങുന്ന ഹോട്ടലിൽ എത്തിയത്. ബാർബർ ഹോട്ടലിലേക്ക് ആഡംബര വാഹനത്തിൽ മാസ്സായി വരുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.

മുടി വെട്ടൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം ലമിൻ യമാൽ തന്റെ ഒപ്പിട്ട സ്പാനിഷ് ദേശീയ ജേഴ്സി ബാർബർക്ക് സമ്മാനമായി നൽകുകയും ചെയ്തു. ഈ ലോകകപ്പ് സീസണിലുടനീളം സ്പെയിൻ ദേശീയ ടീമിന്റെ ഗ്രൂമിംഗ് ചുമതല നിർവഹിക്കുന്നത് ഗ്വാർഡാഡോയാണ്.

അതേസമയം, ഞായറാഴ്ച നടക്കുന്ന ലോകകപ്പ് കലാശപ്പോരാട്ടത്തിന് മുന്നോടിയായി ലമിൻ യമാലിനെ വാനോളം പ്രശംസിച്ച് അർജന്റീന നായകൻ ലയണൽ മെസ്സി രംഗത്തെത്തി. യമാൽ ഒരു അത്ഭുത താരമാണെന്നും ബാഴ്സലോണ ക്ലബിനായി താരം നടത്തുന്ന ഉജ്ജ്വല പ്രകടനങ്ങൾ താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും മെസ്സി പറഞ്ഞു.

എന്നാൽ ഫൈനലിൽ യമാലിനെ ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് തടയാൻ തങ്ങൾ പരമാവധി ശ്രമിക്കുമെന്നും മെസ്സി കൂട്ടിച്ചേർത്തു. കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. സ്പെയിനിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് ഫൈനലാണിത് എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373325/world-cup-2026-final-lamine-yamal-rolls-royce-barber-messi)