---
title: "വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തി, ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി വിഗ്രഹവുമായി കുളത്തിലേക്ക് ചാടിയ യുവതി മരിച്ചു "
english_title: "Hyderabad: Techie Woman Dies After Jumping Into Temple Pond With Idol, Body Recovered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373302/hyderabad-techie-woman-jumps-temple-pond-idol-death-new"
published_at: "2026-07-19T09:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c51c3d062b_hyderabad-techie-woman-jumps-temple-pond-idol-death-new.jpg"
keywords: ["Hyderabad News", "Temple Incident", "Techie Death", "Hyderabad Suicide", "Telangana News"]
---

# വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തി, ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി വിഗ്രഹവുമായി കുളത്തിലേക്ക് ചാടിയ യുവതി മരിച്ചു 

> **Lead Summary:** **ഹൈദരാബാദ്: ** ഹൈദരാബാദിൽ വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. ഹൈദരാബാദിൽ ടെക്കിയായി ജോലി നോക്കുന്ന തേജസ്വിനിയാണ് മരിച്ചത്.

## Article Content

**ഹൈദരാബാദ്: ** ഹൈദരാബാദിൽ വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. ഹൈദരാബാദിൽ ടെക്കിയായി ജോലി നോക്കുന്ന തേജസ്വിനിയാണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. പൂർണ്ണമായും വിവസ്ത്രയായ നിലയിൽ റോഡിലൂടെ ഓടിയെത്തിയ യുവതി പ്രദേശത്തെ ക്ഷേത്രത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന പ്രതിഷ്ഠാ വിഗ്രഹം കൈയിലെടുക്കുകയും, തൊട്ടടുത്തുള്ള കുളത്തിന്റെ അരികിലേക്ക് നടന്നുപോയി വിഗ്രഹവുമായി വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും കുളത്തിൽ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. എന്നാൽ യുവതി വെള്ളത്തിലേക്ക് ചാടുമ്പോൾ കൈവശമുണ്ടായിരുന്ന വിഗ്രഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

കാണാതായ വിഗ്രഹത്തിനായി കുളത്തിൽ വിശദമായ തിരച്ചിൽ തുടരുകയാണെന്നും ഇതിനായി പ്രത്യേക ഡൈവിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഹൈദരാബാദ് പോലീസ് അറിയിച്ചു. യുവതിയുടെ പെട്ടെന്നുള്ള ഈ മാനസികാവസ്ഥയ്ക്കും മരണത്തിനും പിന്നിലെ കാരണങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373302/hyderabad-techie-woman-jumps-temple-pond-idol-death-new)