---
title: "അഴികൾക്കുള്ളിൽ നരകിക്കണം....! ഒൻപത് വയസുകാരിയെ രണ്ട് വർഷത്തോളം ക്രൂര പീഡനത്തിന് ഇരയാക്കിയ കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി "
english_title: "Thiruvananthapuram POCSO Case: Man Gets 75 Years Jail, Rs 9 Lakh Fine for Raping 9-Year-Old"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373296/thiruvananthapuram-pocso-case-75-years-jail-9-year-old-girl"
published_at: "2026-07-19T09:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c4a2c3343f_thiruvananthapuram-pocso-case-75-years-jail-9-year-old-girl.jpg"
keywords: ["Thiruvananthapuram News", "POCSO Case", "Child Sexual Abuse", "Attingal Court", "Kerala Crime"]
---

# അഴികൾക്കുള്ളിൽ നരകിക്കണം....! ഒൻപത് വയസുകാരിയെ രണ്ട് വർഷത്തോളം ക്രൂര പീഡനത്തിന് ഇരയാക്കിയ കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരത്ത് ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും ഒമ്പത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി ഉത്തരവായി. വെള്ളായണി സ്വദേശി അനീഷ് നെയാണ് ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ശിക്ഷിച്ചത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരത്ത് ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും ഒമ്പത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി ഉത്തരവായി. വെള്ളായണി സ്വദേശി അനീഷ് നെയാണ് ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ശിക്ഷിച്ചത്.

2025 ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നിർണായക വിധി വന്നിരിക്കുന്നത്. 2025 ജനുവരി 11-ന് പോത്തൻകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നിർണായക വിധി വന്നിരിക്കുന്നത്. രണ്ട് വർഷത്തോളം കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായാണ് വിവരം.

കുട്ടിയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം കണ്ടതിനെ തുടർന്ന് സ്കൂളിലെ അധ്യാപിക അമ്മയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് രണ്ട് വർഷത്തോളമായി തുടരുന്ന പീഡനവിവരം പുറത്തറിഞ്ഞത്.

വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഭാഗം 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ കുറ്റമറ്റ രീതിയിൽ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. സലിംഷാ, അഡ്വ. നീലിമ ആർ. കൃഷ്ണൻ എന്നിവരാണ് കോടതിയിൽ ഹാജരായത്

പോത്തൻകോട് ഇൻസ്പെക്ടറായിരുന്ന അജീഷ്, എസ്.ഐ രാഹുൽ, എ.എസ്.ഐ ശീലേഖ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് കേസിന്റെ ശാസ്ത്രീയമായ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ ശക്തമായ കുറ്റപത്രം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373296/thiruvananthapuram-pocso-case-75-years-jail-9-year-old-girl)