---
title: "ലോകകപ്പ് ആവേശം കെടുത്താൻ കെഎസ്ഇബി ഇല്ല; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല"
english_title: "No Power Cut in Kerala Today for FIFA World Cup Final, KSEB to Buy 200 MW Extra Power"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373293/kerala-no-power-cut-world-cup-final-kseb-200mw"
published_at: "2026-07-19T09:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c47e0c2d4e_kerala-no-power-cut-world-cup-final-kseb-200mw.jpg"
keywords: ["Kerala Power Cut", "KSEB", "FIFA World Cup Final", "Electricity Crisis", "Sunny Joseph", "Kerala News", "Latest news"]
---

# ലോകകപ്പ് ആവേശം കെടുത്താൻ കെഎസ്ഇബി ഇല്ല; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

> **Lead Summary:** തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം. ഇതിനായി എന്‍ടിപിസി, പവര്‍ പള്‍സ് ട്രേഡിങ് സൊല്യൂഷന്‍സ് എന്നീ കമ്പനികളില്‍ നിന്ന് 100 മെഗാവാട്ട് വീതം (ആകെ 200 മെഗാവാട്ട്) വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം. ഇതിനായി എന്‍ടിപിസി, പവര്‍ പള്‍സ് ട്രേഡിങ് സൊല്യൂഷന്‍സ് എന്നീ കമ്പനികളില്‍ നിന്ന് 100 മെഗാവാട്ട് വീതം (ആകെ 200 മെഗാവാട്ട്) വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.

യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് ഈ താൽക്കാലിക വൈദ്യുതി വാങ്ങൽ. സംസ്ഥാനത്ത് മഴ കുറഞ്ഞതും ഡാമുകളില്‍ വെള്ളമില്ലാത്തതുമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. ദിവസങ്ങളായി തുടരുന്ന ഇടവിട്ടുള്ള പവര്‍കട്ട് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയിരുന്നു.

കൊച്ചി എളമക്കരയിൽ പവര്‍കട്ടിനിടെ കത്തിച്ച മെഴുകുതിരിയില്‍ നിന്ന് തീപടര്‍ന്ന് വയോധിക മരിച്ചതും, പവർകട്ട് കാരണം ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിക്കാതെ രോഗി മരിച്ചതുമുൾപ്പെടെയുള്ള സംഭവങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസ്താവനയ്ക്കെതിരെ മുൻ മന്ത്രി എം.എം. മണി അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കൃത്യമായി ഇടപെടുന്നില്ലെന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ്, ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ കെഎസ്ഇബി അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373293/kerala-no-power-cut-world-cup-final-kseb-200mw)