---
title: "അവധി തരുമോ ...? 'ലോകകപ്പ് ഫൈനൽ കാണാൻ തിങ്കളാഴ്ച സ്കൂൾ അവധി വേണം'; മുഖ്യമന്ത്രിക്ക് നിവേദനം നൽകി കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് "
english_title: "Youth Congress Seeks School Holiday On Monday For World Cup Final In Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373289/youth-congress-school-holiday-monday-world-cup-kerala"
published_at: "2026-07-19T08:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c409358783_youth-congress-school-holiday-monday-world-cup-kerala.jpg"
keywords: ["Youth Congress", "School Holiday", "World Cup Final", "Kerala CM", "Kozhikode"]
---

# അവധി തരുമോ ...? 'ലോകകപ്പ് ഫൈനൽ കാണാൻ തിങ്കളാഴ്ച സ്കൂൾ അവധി വേണം'; മുഖ്യമന്ത്രിക്ക് നിവേദനം നൽകി കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് 

> **Lead Summary:** കോഴിക്കോട്: ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരം പുലർച്ചെ വരെ നീളുന്ന സാഹചര്യത്തിലാണ് ആവശ്യം.

## Article Content

കോഴിക്കോട്: ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരം പുലർച്ചെ വരെ നീളുന്ന സാഹചര്യത്തിലാണ് ആവശ്യം.

കോഴിക്കോട് പരപ്പിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.രാത്രി വൈകി ഉറക്കമൊഴിഞ്ഞ് മത്സരം കാണുന്ന വിദ്യാർഥികൾക്ക് തിങ്കളാഴ്ച സ്കൂളിൽ പോയാൽ പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

കുട്ടികളുടെ ആരോഗ്യവും പഠനക്ഷമതയും പരിഗണിച്ച് തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.ഫുട്ബോൾ ആരാധകരായ വിദ്യാർഥികൾക്ക് മത്സരം കാണാനുള്ള അവസരം നൽകുന്നതിനൊപ്പം അടുത്ത ദിവസത്തെ ക്ലാസിലെ ക്ഷീണവും ഒഴിവാക്കാനാണ് ഈ നിർദേശമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ലോകപ്പ് ഫൈനൽ കാണാനുള്ള ആവേശം സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ വലുതാണ്. ഇത് കണക്കിലെടുത്ത് സർക്കാർ അനുകൂല തീരുമാനം എടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, ഫുട്ബോൾ ലോകപ്പ് ഫൈനലിന്റെ ആവേശത്തിൽ വിദ്യാർഥികൾക്കും പങ്കുചേരാൻ അവസരം ഒരുക്കി എറണാകുളം, ആലപ്പുഴ ജില്ലയിലെ നിരവധി സ്വകാര്യ സ്കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

**അവധി പ്രഖ്യാപിച്ച സ്കൂളുകൾ:**

മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മുവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട എസ്.എസ്. കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ. തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂൾ തിങ്കളാഴ്ചത്തെ പരീക്ഷ മാറ്റിവച്ചു. ആലപ്പുഴ മണപ്പുറം രാജഗിരി സെന്റ് ചവറ സി.എം.ഐ പബ്ലിക് സ്കൂളിനും അവധിയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373289/youth-congress-school-holiday-monday-world-cup-kerala)