---
title: "'അവധിയാക്കിയേക്ക്...പിള്ളേര് കളിയൊക്കെ കാണട്ടെന്നേ…'; ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണമെന്ന് വി. ശിവൻകുട്ടി"
english_title: "V Sivankutty Demands School Holiday On Monday For World Cup Final Spain Vs Argentina"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373282/v-sivankutty-school-holiday-monday-world-cup-final"
published_at: "2026-07-19T07:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28fe9867538_SHIVANKUTTY.jpg"
keywords: ["V Sivankutty", "World Cup Final", "School Holiday", "Kerala", "Spain Argentina"]
---

# 'അവധിയാക്കിയേക്ക്...പിള്ളേര് കളിയൊക്കെ കാണട്ടെന്നേ…'; ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണമെന്ന് വി. ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: **ലോകകപ്പ് ഫൈനൽ പുലർച്ചെ നടക്കുന്നതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് സ്പെയിനും അർജന്റീനയും തമ്മിലുള്ള ലോകപ്പ് ഫൈനൽ.

## Article Content

**തിരുവനന്തപുരം: **ലോകകപ്പ് ഫൈനൽ പുലർച്ചെ നടക്കുന്നതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് സ്പെയിനും അർജന്റീനയും തമ്മിലുള്ള ലോകപ്പ് ഫൈനൽ.

മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ വിദ്യാർഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശിവൻകുട്ടി ആവശ്യപ്പെട്ടത്.

> അതേസമയം അവധി നഷ്ടപ്പെടാതിരിക്കാൻ പകരം ഒരു ശനിയാഴ്ച പ്രവൃത്തി ദിനമാക്കി മാറ്റണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. "വിദ്യാർഥികളുടെ പഠന നഷ്ടം ഒഴിവാക്കാൻ പിന്നീട് വരുന്ന അവധി ദിവസങ്ങളിൽ ഏതെങ്കിലും ഒരു ശനിയാഴ്ച ക്ലാസ് നടത്താം" - അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

ലോകകപ്പ് ഫൈനൽ കാണാനുള്ള താൽപര്യം വിദ്യാർഥികൾക്കിടയിൽ വലുതാണ്. പുലർച്ചെ വരെ ഉണർന്നിരുന്ന് മത്സരം കാണുന്ന കുട്ടികൾക്ക് അടുത്ത ദിവസം ക്ലാസിൽ പങ്കെടുക്കുന്നത് പ്രയാസമാകും. അതിനാലാണ് അവധി വേണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി.

**ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം**

***ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്.***

*** മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.***

*** തിങ്കളാഴ്ച നൽകുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന്‌ അഭ്യർഥിക്കുന്നു.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373282/v-sivankutty-school-holiday-monday-world-cup-final)