---
title: "മട്ടന്നൂരിൽ കെഎസ്‌യു നേതാവിന് നേരെ ആക്രമണം; മർദ്ദിച്ചത് ഷുഹൈബ് വധക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലെന്ന് ആരോപണം"
english_title: "KSU Block President Hari Krishna Attacked In Mattanur Kannur, Hospitalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373274/ksu-leader-attacked-mattanur-kannur-harikrishnan-hospitalized"
published_at: "2026-07-19T06:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c1cbd4cf1e_ksu-leader-attacked-mattanur-kannur-harikrishnan-hospitalized.jpg"
keywords: ["Kannur", "Mattanur", "KSU", "SFI", "DYFI", "Political Violence"]
---

# മട്ടന്നൂരിൽ കെഎസ്‌യു നേതാവിന് നേരെ ആക്രമണം; മർദ്ദിച്ചത് ഷുഹൈബ് വധക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലെന്ന് ആരോപണം

> **Lead Summary:** **കണ്ണൂർ: **മട്ടന്നൂരിൽ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറയ്ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി.മട്ടന്നൂരിൽ നിന്ന് പൊറോറയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹരികൃഷ്ണനെ മരുതായി പയ്യപ്പറമ്പിലെ സി.പി.എം ഓഫീസിന് മുന്നിൽ വെച്ച് ഒരു സംഘം സ്കൂട്ടർ തടഞ്ഞ് മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

## Article Content

**കണ്ണൂർ: **മട്ടന്നൂരിൽ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറയ്ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി.മട്ടന്നൂരിൽ നിന്ന് പൊറോറയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹരികൃഷ്ണനെ മരുതായി പയ്യപ്പറമ്പിലെ സി.പി.എം ഓഫീസിന് മുന്നിൽ വെച്ച് ഒരു സംഘം സ്കൂട്ടർ തടഞ്ഞ് മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

ഷുഹൈബ് വധക്കേസിലെ 12-ാം പ്രതി പി.കെ. അഭിനാഷ് കിളിയങ്ങാടിന്റെ നേതൃത്വത്തിലുള്ള എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ഹരികൃഷ്ണൻ ആരോപിച്ചു.കമ്പിവടി ഉപയോഗിച്ചുള്ള മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണനെ മട്ടന്നൂർ ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ബോധപൂർവമായ ആക്രമണമായിരുന്നു ഇതെന്ന് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പറഞ്ഞു. സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373274/ksu-leader-attacked-mattanur-kannur-harikrishnan-hospitalized)