---
title: "പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം: സുപ്രധാന ബില്ലുകളുമായി കേന്ദ്രം, പ്രതിരോധിക്കാൻ ഇന്ത്യ സഖ്യം"
english_title: "Parliament Monsoon Session 2026 Begins Tomorrow: Key Bills And 19-Day Schedule"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373273/parliament-monsoon-session-2026-begins-tomorrow-key-bills-and-19-day-schedule"
published_at: "2026-07-19T06:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c1ab745627_parliament-monsoon-session-2026-begins-key-bills-agenda.jpg"
keywords: ["Parliament Monsoon Session", "FCRA Bill", "Vande Mataram Bill", "India Alliance", "Lok Sabha"]
---

# പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം: സുപ്രധാന ബില്ലുകളുമായി കേന്ദ്രം, പ്രതിരോധിക്കാൻ ഇന്ത്യ സഖ്യം

> **Lead Summary:** **ദില്ലി: **പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും.

## Article Content

**ദില്ലി: **പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും.

വിവാദ വിഷയങ്ങളും സുപ്രധാന നിയമനിർമാണങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ സമ്മേളനം. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.

അതേസമയം, രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കുന്നത് സർക്കാർ തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

എന്നാല്‍, സമ്മേളനത്തിൽ സർക്കാരിനെതിരെ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് തിങ്കളാഴ്ച വിളിച്ച ഇന്ത്യസഖ്യം യോഗത്തില്‍ എത്ര പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നത് ഇനിയും വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373273/parliament-monsoon-session-2026-begins-tomorrow-key-bills-and-19-day-schedule)