---
title: "കാമഭ്രാന്തിന് ചോരയിറ്റുന്ന അന്ത്യം; നിരന്തര പീഡനം സഹിക്കവയ്യാതെ ഭർതൃപിതാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവതി"
english_title: "UP Woman Allegedly Cuts Father-In-Law's Genitals Over Sexual Abuse Claims In Muzaffarnagar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373271/up-woman-allegedly-cuts-father-in-laws-genitals-over-sexual-abuse-claims-in-muzaffarnagar"
published_at: "2026-07-18T23:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5bbb4c08069_muzaffarnagar-woman-attacks-father-in-law-sexual-abuse-case.jpg"
keywords: ["Muzaffarnagar", "UP Crime", "Sexual Abuse", "Family Violence"]
---

# കാമഭ്രാന്തിന് ചോരയിറ്റുന്ന അന്ത്യം; നിരന്തര പീഡനം സഹിക്കവയ്യാതെ ഭർതൃപിതാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവതി

> **Lead Summary:** **മുസഫർനഗർ: **ദീർഘനാളായി ലൈംഗിക പീഡനം നേരിട്ടുവെന്നാരോപിച്ച് യുവതി ഭർതൃപിതാവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലെ ബുധാന പട്ടണത്തിലെ ചന്ദേരി റോഡിലുള്ള സഫിപൂരിലാണ് സംഭവം.വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ 67-കാരനെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

**മുസഫർനഗർ: **ദീർഘനാളായി ലൈംഗിക പീഡനം നേരിട്ടുവെന്നാരോപിച്ച് യുവതി ഭർതൃപിതാവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലെ ബുധാന പട്ടണത്തിലെ ചന്ദേരി റോഡിലുള്ള സഫിപൂരിലാണ് സംഭവം.വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ 67-കാരനെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് 28-കാരിയായ വീട്ടമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.ഹരിയാനയിൽ വാടക റിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്ന ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ഭർതൃപിതാവ് തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിന് മൊഴി നൽകി.

ഏകദേശം 2 വർഷത്തോളമായി പീഡനം നടന്നിരുന്നെന്നാണ് യുവതിയുടെ ആരോപണം.രണ്ട് ചെറിയ ആൺമക്കൾക്കും ഭർതൃപിതാവിനുമൊപ്പമായിരുന്നു യുവതിയുടെ താമസം. ഭർത്താവ് വീട്ടിലില്ലാത്തപ്പോഴെല്ലാം ഇയാൾ പീഡിപ്പിച്ചിരുന്നതായും പലതവണ അയൽവാസികളോട് വിവരം പറഞ്ഞിരുന്നതായും യുവതി പറഞ്ഞു.

എന്നാൽ ആരും സഹായത്തിനെത്തിയില്ലെന്നും മൊഴിയിലുണ്ട്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അവശനിലയിലായിരുന്ന ഭർതൃപിതാവിനെ അടുത്തുള്ള മെഡിക്കൽ സെന്‍റിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.സംഭവം നടക്കുന്നതിന് മുൻപ് യുവതി വീട്ടിൽ പീഡനം നേരിടുന്നതായി പരാതിപ്പെട്ടിരുന്നതായി അയൽവാസിയായ നസ്ര പൊലീസിന് മൊഴി നൽകി.

എന്നാൽ മറ്റുള്ളവരുമായി അധികം ഇടപഴകാതെയാണ് ഇവർ കഴിഞ്ഞിരുന്നതെന്നും വീട്ടിൽ എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും അയൽവാസികൾ പറഞ്ഞു.സംഭവത്തിൽ ഇരുവശത്തു നിന്നും ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് സർക്കിൾ ഓഫീസർ ഗജേന്ദ്ര പാൽ സിംഗ് അറിയിച്ചു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373271/up-woman-allegedly-cuts-father-in-laws-genitals-over-sexual-abuse-claims-in-muzaffarnagar)