---
title: "'വൈഷ്ണവി തീർന്നു, ഞാൻ അവളെ കൊന്നു'; യുവതിയെ കുത്തിക്കൊന്ന് പ്രതിശ്രുത വരനെ ഫോണിൽ വിളിച്ചറിയിച്ചു; പിന്നാലെ മുൻ കാമുകൻ ജീവനൊടുക്കി"
english_title: "Nashik Man Stabs Ex-Girlfriend To Death, Later Dies By Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373267/nashik-woman-murder-suicide-ex-boyfriend"
published_at: "2026-07-18T22:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5bb31cb7941_nashik-woman-murder-suicide-ex-boyfriend.jpg"
keywords: ["Nashik Crime", "Murder Suicide", "Maharashtra", "Relationship Violence"]
---

# 'വൈഷ്ണവി തീർന്നു, ഞാൻ അവളെ കൊന്നു'; യുവതിയെ കുത്തിക്കൊന്ന് പ്രതിശ്രുത വരനെ ഫോണിൽ വിളിച്ചറിയിച്ചു; പിന്നാലെ മുൻ കാമുകൻ ജീവനൊടുക്കി

> **Lead Summary:** മുംബൈ: യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുൻ കാമുകൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലെ ഇന്ദിരാനഗറിലാണ് ദാരുണ സംഭവം.അമരാവതി സ്വദേശിനി വൈഷ്ണവി(വയസ്സ് വ്യക്തമല്ല) ആണ് കൊല്ലപ്പെട്ടത്. യവത്മാൽ സ്വദേശി സഹിൽ അശോക് ലവ്ഹാരെ എന്ന മുൻ കാമുകനാണ് കൊലപാതകത്തിന് പിന്നിൽ.

## Article Content

മുംബൈ: യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുൻ കാമുകൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലെ ഇന്ദിരാനഗറിലാണ് ദാരുണ സംഭവം.അമരാവതി സ്വദേശിനി വൈഷ്ണവി(വയസ്സ് വ്യക്തമല്ല) ആണ് കൊല്ലപ്പെട്ടത്. യവത്മാൽ സ്വദേശി സഹിൽ അശോക് ലവ്ഹാരെ എന്ന മുൻ കാമുകനാണ് കൊലപാതകത്തിന് പിന്നിൽ.

കൃത്യം നടത്തിയ ശേഷം 2 കിലോമീറ്റർ അകലെ ഒരു മരത്തിൽ സഹിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വൈഷ്ണവിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

പ്രതിശ്രുത വരനുമായുള്ള വിവാഹത്തിൽ വൈഷ്ണവി ഉറച്ചുനിന്നതിൽ പ്രകോപിതനായ സഹിൽ വെള്ളിയാഴ്ച രാത്രി ഇന്ദിരാനഗറിൽ വെച്ച് അവരെ നേരിൽ കണ്ടു. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഇതിനിടെ വാക്കേറ്റം രൂക്ഷമാവുകയും സഹിൽ വൈഷ്ണവിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

> കൊലയ്ക്ക് മുൻപും ശേഷവും സഹിൽ വൈഷ്ണവിയുടെ പ്രതിശ്രുത വരനെ ഫോണിൽ വിളിച്ചിരുന്നു. "വേഗം ഇവിടേക്ക് വരൂ" എന്ന് ആദ്യം ആവശ്യപ്പെട്ടു. ഫോൺ കട്ട് ചെയ്യാതെ വെച്ചതോടെ വൈഷ്ണവിയും സഹിലും തർക്കിക്കുന്നത് പ്രതിശ്രുത വരൻ കേട്ടു.തുടർന്ന് "വൈഷ്ണവി തീർന്നു, ഞാൻ അവളെ കൊന്നു" എന്ന് സഹിൽ ഫോണിൽ പറഞ്ഞു.

പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.വിവരം കിട്ടി സ്ഥലത്തെത്തിയ പൊലീസ് വൈഷ്ണവിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഒരു മരത്തിൽ സഹിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി.സംഭവത്തിൽ നാസിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിശ്രുത വരന്റെ മൊഴി ഉൾപ്പെടെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373267/nashik-woman-murder-suicide-ex-boyfriend)