---
title: "ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം"
english_title: "13-Year-Old Boy Dies After Falling From Terrace While Playing Shuttle In Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373258/pathanamthitta-boy-dies-fall-terrace-shuttle-play"
published_at: "2026-07-18T21:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b9c68e3e6d_pathanamthitta-boy-dies-fall-terrace-shuttle-play.jpg"
keywords: ["Pathanamthitta", "Accident", "Teenager Death", "Terrace Fall"]
---

# ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം

> **Lead Summary:** **പത്തനംതിട്ട: **) ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം. തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ അർജ്ജുൻ ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30-യോടെയാണ് സംഭവം. വീടിന്റെ ടെറസിൽ സഹോദരിക്കൊപ്പം ഷട്ടിൽ കളിച്ചുകൊണ്ടിരുന്നതിനിടെയാണ് അർജ്ജുൻ താഴേക്ക് വീണത്.

## Article Content

**പത്തനംതിട്ട: **) ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം. തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ അർജ്ജുൻ ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30-യോടെയാണ് സംഭവം. വീടിന്റെ ടെറസിൽ സഹോദരിക്കൊപ്പം ഷട്ടിൽ കളിച്ചുകൊണ്ടിരുന്നതിനിടെയാണ് അർജ്ജുൻ താഴേക്ക് വീണത്.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെയുള്ള അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373258/pathanamthitta-boy-dies-fall-terrace-shuttle-play)