---
title: "നാണക്കേട്...! കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോ ഡ്രൈവർ അറസ്റ്റിൽ"
english_title: "KSRTC Driver Arrested For Harassing Woman Teacher On Bus In Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373249/ksrtc-driver-arrested-for-harassing-woman-teacher-on-bus-in-alappuzha"
published_at: "2026-07-18T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b860a0116b_ksrtc-driver-arrested-for-harassing-woman-teacher-on-bus-in-alappuzha.jpg"
keywords: ["KSRTC", "Sexual Harassment", "Alappuzha", "Haripad Police", "Women Safety"]
---

# നാണക്കേട്...! കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോ ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **ആലപ്പുഴ: ** കെഎസ്ആർടിസി ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരൻ പിടിയിലായി. കായംകുളം ഡിപ്പോയിലെ ഡ്രൈവറും ചേർത്തല വയലാർ തെക്കേക്കര സ്വദേശിയുമായ രഞ്ജൻ ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.

## Article Content

**ആലപ്പുഴ: ** കെഎസ്ആർടിസി ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരൻ പിടിയിലായി. കായംകുളം ഡിപ്പോയിലെ ഡ്രൈവറും ചേർത്തല വയലാർ തെക്കേക്കര സ്വദേശിയുമായ രഞ്ജൻ ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച രാവിലെ 7 മണിയോടെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലാണ് സംഭവം. ആലപ്പുഴയിൽനിന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുകയായിരുന്ന അധ്യാപികയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.

കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്യുകയായിരുന്നു പ്രതി രഞ്ജൻ. ബസ് തോട്ടപ്പള്ളി കന്നുകാലി പാലത്തിന് സമീപം എത്തിയപ്പോൾ, തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയോട് രഞ്ജൻ മോശമായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തു.സംഭവം ഉടൻ തന്നെ യുവതി ബസിലെ മറ്റ് യാത്രക്കാരോട് പറഞ്ഞു.

തുടർന്ന് പ്രതിയെ ഇതേ ബസിൽ തന്നെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കോടതിയിൽ ഹാജരാക്കിയ രഞ്ജനെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

യൂണിഫോം ധരിച്ചെത്തി സ്ത്രീകളോട് മോശമായി പെരുമാറിയ സംഭവം ഗുരുതരമാണെന്ന് കെഎസ്ആർടിസി അധികൃതർ പ്രതികരിച്ചു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.പൊതുഗതാഗതത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373249/ksrtc-driver-arrested-for-harassing-woman-teacher-on-bus-in-alappuzha)