---
title: "കൺതുറന്ന് നോക്കും മുൻപേ സ്വന്തം ചോരയ്ക്ക് വിലയിട്ട്  ദമ്പതികൾ...! തെലങ്കാനയിൽ ഒരു ലക്ഷം രൂപയ്ക്ക് വിറ്റത് 15 ദിവസം മാത്രം പ്രായമുള്ള പിഞ്ചോമനയെ"
english_title: "Telangana Parents Sell 15-Day-Old Baby for 1 Lakh in Mahabubnagar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373228/telangana-mahabubnagar-parents-sell-15-day-baby"
published_at: "2026-07-18T17:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b6a2b0c227_telangana-mahabubnagar-parents-sell-15-day-baby.jpg"
keywords: ["Telangana News", "Mahabubnagar", "Baby Sold", "Child Trafficking", "BNS Section 137"]
---

# കൺതുറന്ന് നോക്കും മുൻപേ സ്വന്തം ചോരയ്ക്ക് വിലയിട്ട്  ദമ്പതികൾ...! തെലങ്കാനയിൽ ഒരു ലക്ഷം രൂപയ്ക്ക് വിറ്റത് 15 ദിവസം മാത്രം പ്രായമുള്ള പിഞ്ചോമനയെ

> **Lead Summary:** **തെലങ്കാന: ( **[https://truevisionnews.com/)]** **സ്വന്തം ഗർഭപാത്രത്തിൽ ചുമന്ന് പെറ്റ ചോരക്കുഞ്ഞിന് മാതാപിതാക്കൾ തന്നെ വിലയിട്ട ഞെട്ടിക്കുന്ന വാർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. മഹബൂബ് നഗർ ജില്ലയിലാണ് പണം നൽകി മാതാപിതാക്കൾ തങ്ങളുടെ 15 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വെറും ഒരു ലക്ഷം രൂപയ്ക്ക് വിറ്റത്.****

## Article Content

**തെലങ്കാന: ( **[https://truevisionnews.com/)]** **സ്വന്തം ഗർഭപാത്രത്തിൽ ചുമന്ന് പെറ്റ ചോരക്കുഞ്ഞിന് മാതാപിതാക്കൾ തന്നെ വിലയിട്ട ഞെട്ടിക്കുന്ന വാർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. മഹബൂബ് നഗർ ജില്ലയിലാണ് പണം നൽകി മാതാപിതാക്കൾ തങ്ങളുടെ 15 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വെറും ഒരു ലക്ഷം രൂപയ്ക്ക് വിറ്റത്.****

മഹബൂബ് നഗർ റൂറൽ മണ്ഡലത്തിലെ തെലുഗുഗുഡെനി എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്.  കേശവുലു, നീലമ്മ എന്നീ ദമ്പതികളുടെ കുഞ്ഞിനെയാണ് കാണാതായത്. കഴിഞ്ഞ ജൂലൈ 13-ന് വീടിന് പുറത്തേക്ക് അല്പനേരം ഇറങ്ങിയ സമയത്ത് തങ്ങളുടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ദമ്പതികൾ ആദ്യം നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്.

എന്നാൽ, സംഭവത്തിൽ ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് സർവീസസ്  നടത്തിയ പ്രത്യേക പരിശോധനയിൽ ദമ്പതികളുടെ മൊഴികളിൽ കടുത്ത സംശയം തോന്നി.തുടർന്ന് ഇവർ മഹബൂബ് നഗർ റൂറൽ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മാതാപിതാക്കൾ തന്നെ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് മറ്റൊരാൾക്ക് വിറ്റതാണെന്ന പ്രാഥമിക കണ്ടെത്തലിലേക്ക് എത്തിയത്.

ഈ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് തരുൺ, ഭീമയ്യ എന്നീ രണ്ട് പേർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 137 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റാരോപിതരായ ഇരുവരും നിലവിൽ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ ശക്തമാക്കിയതായും പോലീസ് വ്യക്തമാക്കി. ദമ്പതികൾ എന്തുകൊണ്ടാണ് തങ്ങളുടെ സ്വന്തം കുഞ്ഞിനെ വിൽക്കാൻ തയാറായത് എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373228/telangana-mahabubnagar-parents-sell-15-day-baby)