---
title: "ജയിലിൽ കിടന്നപ്പോൾ  തങ്ങളെ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണ്, തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ല'- സച്ചിൻ ടി. പ്രദീപ്"
english_title: "KSU Split Over Govt Pleader Appointment: Leaders Hit Out At CM VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373206/ksu-split-govt-pleader-appointment-vd-satheesan-controversy-new"
published_at: "2026-07-18T15:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b550d30455_ksu-split-govt-pleader-appointment-vd-satheesan-controversy-.jpg"
keywords: ["Kerala Politics", "KSU", "VD Satheesan", "Govt Pleader Appointment", "Aloysius Xavier", "Sachin T Pradeep"]
---

# ജയിലിൽ കിടന്നപ്പോൾ  തങ്ങളെ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണ്, തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ല'- സച്ചിൻ ടി. പ്രദീപ്

> **Lead Summary:** **കോഴിക്കോട്: ( **[https://truevisionnews.com/)] സംസ്ഥാനത്തെ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരസ്യ നിലപാടുമായി കൂടുതൽ കെഎസ്‌യു നേതാക്കൾ രംഗത്ത്. നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായി തങ്ങൾ ജയിലിൽ കിടന്നപ്പോൾ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയായ വി.ഡി സതീശനാണെന്നും, അങ്ങനെയുള്ളവർ തങ്ങളുടെ മുഖത്ത് നോക്കണമെന്ന വാശി സംഘടനയ്ക്കില്ലെന്നും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**കോഴിക്കോട്: ( **[https://truevisionnews.com/)] സംസ്ഥാനത്തെ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരസ്യ നിലപാടുമായി കൂടുതൽ കെഎസ്‌യു നേതാക്കൾ രംഗത്ത്. നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായി തങ്ങൾ ജയിലിൽ കിടന്നപ്പോൾ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയായ വി.ഡി സതീശനാണെന്നും, അങ്ങനെയുള്ളവർ തങ്ങളുടെ മുഖത്ത് നോക്കണമെന്ന വാശി സംഘടനയ്ക്കില്ലെന്നും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു.

**പോസ്റ്റിന്റെ പൂർണ്ണരൂപം**

*നിരന്തര പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായി KSU നേതാക്കൾ കഴിഞ്ഞ നാളിൽ ജയിൽ വാസമനുഭവിച്ചപ്പോൾ ഞങ്ങളെ ഒരിക്കൽ പോലും സന്ദർശിക്കാൻ മനസ്സ് ഉണ്ടാവാതിരുന്ന ഒരേ ഒരു നേതാവ് ഇന്ന് കേരള മുഖ്യമന്ത്രിയാണ്.*

*തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി KSUവിന് ഇല്ല.*

പ്ലീഡർ നിയമനത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെ സംഘടനയ്ക്കുള്ളിൽ ചേരിതിരിവ് രൂക്ഷമായിരിക്കുകയാണ്.  അതേസമയം കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി രംഗത്ത് വന്നിരുന്നു.

ചിലര്‍ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്ന് മുബാസ് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. പ്ലീഡര്‍ നിയമനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ട് പരാതി നല്‍കിയില്ല. പകരം വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയാണ് ചെയ്തത്.

മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍ മാത്രം കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചുവെന്നും മുബാസ് കുറ്റപ്പെടുത്തി. മറ്റു നിയമനങ്ങളില്‍ ഒന്നും പ്രവര്‍ത്തകരുടെ വികാരം സംരക്ഷിക്കാന്‍ തോന്നാത്തവര്‍ക്ക് പ്ലീഡര്‍ നിയമനത്തില്‍ മാത്രം അത് തോന്നിയെന്നും വിമര്‍ശനമുണ്ട്. വ്യക്തി താത്പര്യങ്ങള്‍ക്കും മാധ്യമ ശ്രദ്ധക്കുമായി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഇരുട്ടില്‍ നിര്‍ത്തുന്നു.

നിയമനത്തിന്റെ പാപഭാരം മുഴുവനും മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റിനെ കുറിച്ച് ഇതുവരെ സംസാരിച്ച് കണ്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. കെഎസ്‌യുവിനെ പരിഗണിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന പറയുന്ന കെഎസ്‌യു പ്രസിഡന്റ് ഔദ്യോഗികമായി ഇതുവരെയും ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു ലിസ്റ്റും നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിലവിലെ ഈ ആശങ്കകള്‍ ചില മോഹഭംഗങ്ങളില്‍ നിന്ന് ഉദിച്ചുയര്‍ന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാകുമെന്നും മുബാസ് ഓടക്കലി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373206/ksu-split-govt-pleader-appointment-vd-satheesan-controversy-new)