---
title: "കൊണ്ടോട്ടിയിൽ  ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം"
english_title: "Kondotti Road Accident: Youth Killed as Tanker Lorry Runs Over Bike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373152/malappuram-kondotti-national-highway-accident-bike-tanker-death-"
published_at: "2026-07-18T12:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b20d903f02_malappuram-kondotti-national-highway-accident-bike-tanker-death.jpg"
keywords: ["Kondotti Accident", "Malappuram News", "NH Road Accident", "Bike Accident Kerala"]
---

# കൊണ്ടോട്ടിയിൽ  ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കൊണ്ടോട്ടി: (മലപ്പുറം ) **ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. നീറ്റാണിമ്മൽ സ്വദേശി സുഭീഷ്‌ ആണ് മരിച്ചത്. ദേശീയപാതയിൽ തുറക്കലിനും എയർപോർട്ട് ജംക്‌ഷനും ഇടയിലാണ് വാഹനാപകടം .

## Article Content

**കൊണ്ടോട്ടി: (മലപ്പുറം ) **ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. നീറ്റാണിമ്മൽ സ്വദേശി സുഭീഷ്‌ ആണ് മരിച്ചത്. ദേശീയപാതയിൽ തുറക്കലിനും എയർപോർട്ട് ജംക്‌ഷനും ഇടയിലാണ് വാഹനാപകടം .

റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന സുഭീഷിന്റെ ബൈക്കിലേക്ക് ടാങ്കർ ലോറി ഇടിയ്ക്കുകയും, തുടർന്ന് ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ടാങ്കർ ലോറി നേരിട്ട് ഇടിച്ചതാണോ അതോ മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടതിനെ തുടർന്ന് സുഭീഷ് ടാങ്കറിനടിയിലേക്ക് തെറിച്ചു വീണതാണോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു.

സംസ്ഥാനത്ത് വാഹനാപകടങ്ങളും റോഡിലെ ദാരുണ മരണങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സുരക്ഷിത ഡ്രൈവിംഗിനായി വാഹനമോടിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പും ട്രാഫിക് പോലീസും മുന്നറിയിപ്പ് നൽകുന്നു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുകയും, വേഗത നിശ്ചിത പരിധിയിൽ നിലനിർത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഇരുചക്ര വാഹന യാത്രക്കാർ ഐഎസ്ഐ മുദ്രയുള്ള ഹെൽമെറ്റും കാർ യാത്രക്കാർ സീറ്റ് ബെൽറ്റും കൃത്യമായി ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷവും കടുത്ത ക്ഷീണമുള്ളപ്പോഴും വാഹനമോടിക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373152/malappuram-kondotti-national-highway-accident-bike-tanker-death-)