---
title: " കോടീശ്വരനാകാം...! ആ ഭാ​ഗ്യശാലി നിങ്ങളോ ? മൺസൂൺ ബമ്പർ BR 110 ലോട്ടറി നറുക്കെടുപ്പ് ഇന്ന്"
english_title: "Kerala Monsoon Bumper BR 110 Lottery Result Today - 10 Crore First Prize"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373116/kerala-monsoon-bumper-br110-lottery-result-today-10-crore"
published_at: "2026-07-18T10:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b072fd373b_kerala-monsoon-bumper-br110-lottery-result-today-10-crore.jpg"
keywords: ["Kerala Lottery", "Monsoon Bumper BR 110", "Kerala Lottery Result", "10 Crore Prize", "Kerala State Lottery", "Lottery Result Today"]
---

#  കോടീശ്വരനാകാം...! ആ ഭാ​ഗ്യശാലി നിങ്ങളോ ? മൺസൂൺ ബമ്പർ BR 110 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

> **Lead Summary:** തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബർ BR 110 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഈ വർഷത്തെ മൺസൂൺ ബമ്പറിനായി അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. ഇതിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത് പാലക്കാട് ജില്ലയിലാണ്.

## Article Content

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബർ BR 110 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഈ വർഷത്തെ മൺസൂൺ ബമ്പറിനായി അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. ഇതിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത് പാലക്കാട് ജില്ലയിലാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളാണ് 10 കോടിയെന്ന മെഗാ സമ്മാനം സ്വപ്നം കണ്ട് ടിക്കറ്റെടുത്തിരിക്കുന്നത്.നറുക്കെടുപ്പ് ഫലത്തിൽ രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും, നാലാം സമ്മാനമായി 3 ലക്ഷം രൂപയും നൽകും. ഇതുകൂടാതെ 5000 രൂപ, 1000 രൂപ, 500 രൂപ, 250 രൂപ എന്നിങ്ങനെയുള്ള നിരവധി ആശ്വാസ സമ്മാനങ്ങളും ഉണ്ട്.മറ്റ് ദിവസങ്ങളിലെ ലോട്ടറികൾ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആഴ്ചയിലെ ഓരോ ദിവസവും വ്യത്യസ്ത പേരുകളിൽ ലോട്ടറി പുറത്തിറക്കുന്നുണ്ട്.

ഞായറാഴ്ച - സമൃദ്ധി, തിങ്കളാഴ്ച - ഭാഗ്യതാര, ചൊവ്വാഴ്ച - സ്ത്രീശക്തി, ബുധനാഴ്ച - ധനലക്ഷ്മി, വ്യാഴാഴ്ച - കാരുണ്യ പ്ലസ്, വെള്ളിയാഴ്ച - സുവർണ്ണ കേരളം, ശനിയാഴ്ച - കാരുണ്യ എന്നിങ്ങനെയാണ് ഇവ.ഫലം എങ്ങനെ അറിയാം?

നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്സൈറ്റുകളായ [https://www.keralotteryresult.net/, http://www.keralotteries.com](https://www.keralotteryresult.net/, http://www.keralotteries.com) എന്നിവയിൽ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ഈ സൈറ്റുകളിൽ BR 110 ന്റെ പൂർണ്ണ ഫലം പരിശോധിക്കാം.

**സമ്മാനം കൈപ്പറ്റുന്നത് എങ്ങനെ?**

സമ്മാനത്തുക 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് അംഗീകൃത ലോട്ടറി ഏജൻസിയിൽ നിന്നും തുക കൈപ്പറ്റാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ജേതാവ് ടിക്കറ്റും തിരിച്ചറിയൽ രേഖകളും സഹിതം അടുത്തുള്ള ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ ഹാജരാക്കണം. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനത്തിനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.മൺസൂൺ കാലത്ത് ആളുകളുടെ വലിയ പ്രതീക്ഷയാണ് മൺസൂൺ ബമ്പർ ലോട്ടറി. ഇത്തവണത്തെ 10 കോടി ആരുടെ കൈകളിൽ എത്തുമെന്ന ആകാംക്ഷയിലാണ് കേരളം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373116/kerala-monsoon-bumper-br110-lottery-result-today-10-crore)