---
title: "നടുക്കുന്ന കൊടുംക്രൂരത...! രാത്രി വീട്ടിൽ അതിക്രമിച്ചു കയറി, ലൈംഗികാതിക്രമം തടഞ്ഞ 50-കാരിയെ കൊന്ന് കഷ്ണങ്ങളാക്കി നദിയിലെറിഞ്ഞു,  അറസ്റ്റ് "
english_title: "Chhattisgarh: Man Kills 50-Year-Old Woman, Chops Body and Dumps in River"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373113/chhattisgarh-bemetara-woman-murder-body-chopped-river"
published_at: "2026-07-18T10:09:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b03ea00986_chhattisgarh-bemetara-woman-murder-body-chopped-river.jpg"
keywords: ["Chhattisgarh Crime", "Bemetara Murder", "Sexual Assault", "Raipur News"]
---

# നടുക്കുന്ന കൊടുംക്രൂരത...! രാത്രി വീട്ടിൽ അതിക്രമിച്ചു കയറി, ലൈംഗികാതിക്രമം തടഞ്ഞ 50-കാരിയെ കൊന്ന് കഷ്ണങ്ങളാക്കി നദിയിലെറിഞ്ഞു,  അറസ്റ്റ് 

> **Lead Summary:** **റായ്പൂർ: **കൊടും ക്രൂരത... ഛത്തീസ്ഗഢിൽ ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച അമ്പതുകാരിയായ വയോധികയെ കൊലപ്പെടുത്തി 42കാരൻ. ഛത്തീസ്ഗഢിലെ ബേമെറ്റാര ജില്ലയിൽ ജൂലൈ 6നാണ് നാടിനെ ഞെട്ടിച്ച സംഭവം.

## Article Content

**റായ്പൂർ: **കൊടും ക്രൂരത... ഛത്തീസ്ഗഢിൽ ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച അമ്പതുകാരിയായ വയോധികയെ കൊലപ്പെടുത്തി 42കാരൻ. ഛത്തീസ്ഗഢിലെ ബേമെറ്റാര ജില്ലയിൽ ജൂലൈ 6നാണ് നാടിനെ ഞെട്ടിച്ച സംഭവം.

കൊലപാതകത്തിനു ശേഷം സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി പ്രതി നദിയിൽ എറിയുകയായിരുന്നു . സംഭവത്തിൽ സോൻപുരി സ്വദേശിയായ രാംപ്രസാദ് സോൻവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഇവരെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പീഡനശ്രമം ശക്തമായി എതിർത്തതോടെ പ്രതി വയോധികയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷവും മൃതദേഹത്തോട് അതിക്രൂരമായി പെരുമാറിയ പ്രതി, മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും നദിയിൽ  തള്ളുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി സ്ത്രീയുടെ വീട്ടിൽ നിന്ന് 2500 രൂപയും മോഷ്ടിച്ചിരുന്നു.

ശിവ്നാദ് നദിക്കു സമീപമുള്ള തോട്ടിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറി‍ഞ്ഞത്. ശിവ്നാദ് നദിക്കു സമീപമുള്ള തോട്ടിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതിനെ തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഈ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിനായി പ്രതി ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, മോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

**
**

**
**

**
**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373113/chhattisgarh-bemetara-woman-murder-body-chopped-river)