---
title: "പഠിപ്പിക്കാൻ കത്തി എന്തിന്? സ്കൂളിൽ കത്തിയുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ "
english_title: "UP Teacher Suspended For Carrying Knife Sword In School Kaushambi News"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373111/up-teacher-suspended-knife-school-kaushambi"
published_at: "2026-07-18T09:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5affb033b33_up-teacher-suspended-knife-school-kaushambi.jpg"
keywords: ["Latest News", "Uttar Pradesh", "Teacher", "School", "Suspension"]
---

# പഠിപ്പിക്കാൻ കത്തി എന്തിന്? സ്കൂളിൽ കത്തിയുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ 

> **Lead Summary:** **ലഖ്‌നൗ:[ **ഉത്തർപ്രദേശിലെ കൗശംബി ജില്ലയിൽ കത്തിയും വെട്ടുകത്തിയുമായി സ്കൂളിലെത്തി ഭീതി പരത്തിയ താൽക്കാലിക പ്രധാനാധ്യാപികയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കൗശംബി കട ബ്ലോക്കിലെ ലുക്കിയ ഡോർമ ഗ്രാമത്തിലെ പ്രൈമറി സ്കൂൾ ആക്ടിംഗ് ഹെഡ്മിസ്ട്രസ് ശിഖ സിംഗിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് കർശന നടപടിയെടുത്തത്.

## Article Content

**ലഖ്‌നൗ:[ **ഉത്തർപ്രദേശിലെ കൗശംബി ജില്ലയിൽ കത്തിയും വെട്ടുകത്തിയുമായി സ്കൂളിലെത്തി ഭീതി പരത്തിയ താൽക്കാലിക പ്രധാനാധ്യാപികയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കൗശംബി കട ബ്ലോക്കിലെ ലുക്കിയ ഡോർമ ഗ്രാമത്തിലെ പ്രൈമറി സ്കൂൾ ആക്ടിംഗ് ഹെഡ്മിസ്ട്രസ് ശിഖ സിംഗിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് കർശന നടപടിയെടുത്തത്.

ഇവർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനാധ്യാപിക മാരകായുധങ്ങളുമായി സ്കൂൾ പരിസരത്ത് നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

രാവിലെ സ്കൂളിലേക്ക് വരുന്ന വഴിയിലുടനീളം ഇവർ നാട്ടുകാർക്കും യാത്രക്കാർക്കും നേരെ ആയുധങ്ങൾ ചൂണ്ടി ഭീഷണി മുഴക്കിയതായി രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് അധ്യാപിക സ്കൂൾ കോമ്പൗണ്ടിലും കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരിൽ നിന്ന് കത്തിയും വെട്ടുകത്തിയും പിടിച്ചെടുത്തു. ജില്ലാ ബേസിക് ശിക്ഷാ അധികാരി (ബി.എസ്.എ) കമലേന്ദ്ര കുശ്വാഹയുടെ നിർദ്ദേശപ്രകാരം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നീരജ് ഉംറാവു സ്കൂളിലെത്തി അന്വേഷണം നടത്തി.മറ്റ് ജീവനക്കാരുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ഇവർക്കെതിരെ ഇപ്പോൾ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373111/up-teacher-suspended-knife-school-kaushambi)