---
title: "കല്ലറയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; 9-ാം ക്ലാസുകാരിക്ക് നട്ടെല്ലിന് പരിക്ക്"
english_title: "Clash Between School Students In Kallara, 9th Class Girl Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373089/kallara-school-students-clash-girl-injured-thiruvananthapuram"
published_at: "2026-07-18T08:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ae921a45f5_kallara-school-students-clash-girl-injured-thiruvananthapuram.jpg"
keywords: ["Kallara News", "Student Clash", "Thiruvananthapuram", "School Violence", "Kerala"]
---

# കല്ലറയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; 9-ാം ക്ലാസുകാരിക്ക് നട്ടെല്ലിന് പരിക്ക്

> **Lead Summary:** **തിരുവനന്തപുരം: ** കല്ലറയിൽ രണ്ട് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ 9-ാം ക്ലാസ് വിദ്യാർത്ഥിനിക്ക് നട്ടെല്ലിന് പരിക്കേറ്റു. കല്ലറ ഗവ. സ്കൂളിലെ വിദ്യാർഥികളും മിതൃമ്മല ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികളും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്.

## Article Content

**തിരുവനന്തപുരം: ** കല്ലറയിൽ രണ്ട് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ 9-ാം ക്ലാസ് വിദ്യാർത്ഥിനിക്ക് നട്ടെല്ലിന് പരിക്കേറ്റു. കല്ലറ ഗവ. സ്കൂളിലെ വിദ്യാർഥികളും മിതൃമ്മല ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികളും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്.

ഇത് ചെറിയ സംഘർഷത്തിൽ കലാശിച്ചു.സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോം ഗാർഡും നാട്ടുകാരും ഇടപെട്ടതോടെ വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ ഒരു വിദ്യാർത്ഥിനിയുടെ ദേഹത്ത് മറ്റൊരു വിദ്യാർത്ഥിനി ഇടിച്ച് തറയിൽ വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിന് പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷം പിടിച്ചുമാറ്റാൻ എത്തിയ പാങ്ങോട് പോലീസ് സ്റ്റേഷനിലെ ഒരു ഹോം ഗാർഡും ഇതിനിടെ തറയിൽ വീണു.അടുത്തകാലമായി കല്ലറ ബസ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിലുള്ള വാക്കേറ്റവും സംഘർഷവും പതിവാകുന്നതായി നാട്ടുകാർ പറയുന്നു. സ്കൂളിന് പുറത്തുവെച്ചാണ് സംഭവങ്ങൾ നടക്കുന്നതെന്ന കാരണത്താൽ സ്കൂൾ അധികൃതരും പോലീസും വിഷയം ഗൗരവമായി കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ തമ്മിലടി വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പോലീസ് പട്രോളിംഗും സ്കൂൾ അധികൃതരുടെ ഇടപെടലും ശക്തമാക്കണമെന്നും അവർ പറഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373089/kallara-school-students-clash-girl-injured-thiruvananthapuram)