---
title: "മഴയാ...സൂക്ഷിക്കണേ ...! കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത"
english_title: "Yellow Alert In 4 Kerala Districts As Heavy Rain Likely Till July 21"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373082/kerala-weather-yellow-alert-north-kerala-heavy-rain-july"
published_at: "2026-07-18T06:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59f3fa2d2b3_kerala-heavy-rain-orange-alert-thrissur-yellow-alert-10-districts.jpg"
keywords: ["Kerala Rain", "Yellow Alert", "IMD", "KSDMA", "North Kerala Weather"]
---

# മഴയാ...സൂക്ഷിക്കണേ ...! കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടാകും.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം: **വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടാകും.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ നീളുന്ന ന്യൂനമർദപാത്തിയാണ് മഴയ്ക്ക് കാരണം. വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിലാണ് ഈ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നത്.

ജൂലൈ 21 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ കെഎസ്ഡിഎംഎ ജാഗ്രതാ നിർദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശം അനുസരിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അതോറിറ്റി അറിയിച്ചു.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ ശക്തമായ കാറ്റ് കാരണം പ്രത്യേക ജാഗ്രത പാലിക്കണം. അപകട സാധ്യത കാണുന്നവർ മുൻകരുതലിന്റെ ഭാഗമായി ഉടൻ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.മഴക്കാലത്ത് നദികളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുതെന്നും പൊതുജനങ്ങളോട് അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373082/kerala-weather-yellow-alert-north-kerala-heavy-rain-july)