---
title: "കണ്ണൂർ പൈതല്‍മലയിൽ റിസോര്‍ട്ട് കെയര്‍ടേക്കർ തൂങ്ങിമരിച്ച നിലയിൽ"
english_title: "Caretaker Found Hanging In paythal Mala Resort Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373050/caretaker-found-hanging-in-paithal-mala-resort-kannur"
published_at: "2026-07-17T20:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a494fe812d_suicide.jpg"
keywords: ["Kannur News", "Resort Caretaker", "Suicide", "Kerala", "Paithalmala"]
---

# കണ്ണൂർ പൈതല്‍മലയിൽ റിസോര്‍ട്ട് കെയര്‍ടേക്കർ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ പൈതൽമലയിലെ റിസോർട്ടിലെ കെയർടേക്കറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടൻ മനോജ് ആണ് മരിച്ചത്.നിള പൈതൽ റിസോർട്ടിലെ സ്റ്റാഫ് റൂമിലെ ജനാലയുടെ കമ്പിയിൽ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിലാണ് മനോജിനെ കണ്ടത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ പൈതൽമലയിലെ റിസോർട്ടിലെ കെയർടേക്കറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടൻ മനോജ് ആണ് മരിച്ചത്.നിള പൈതൽ റിസോർട്ടിലെ സ്റ്റാഫ് റൂമിലെ ജനാലയുടെ കമ്പിയിൽ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിലാണ് മനോജിനെ കണ്ടത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മൃതദേഹം കണ്ട റിസോർട്ട് ജീവനക്കാർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി മനോജ് ഈ റിസോർട്ടിൽ കെയർടേക്കറായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ പ്രവാസിയായിരുന്ന മനോജ് നാട്ടിൽ തിരിച്ചെത്തിയ ശേഷം ബസ് ഡ്രൈവറായും അടുത്തിലയിൽ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ ബിജി. മക്കൾ ജിഷ്ണു, ജിത്തു. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളോ സാമ്പത്തിക ബാധ്യതയോ കാരണമാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പഴശ്ശി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പൈതൽമല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.നാട്ടുകാരും റിസോർട്ട് ജീവനക്കാരും നൽകുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ റിസോർട്ട് ജീവനക്കാർ ഞെട്ടലിലാണ്.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373050/caretaker-found-hanging-in-paithal-mala-resort-kannur)