---
title: "പറ്റിയ കൂട്ട് തന്നെ ..! ലോണിന് അപേക്ഷിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 'ഡാർക്ക് വെബ് ബിബിനും ഗർഭിണിയായ പങ്കാളിയും കുടുങ്ങി"
english_title: "Palakkad Cyber Crime Police Arrest Duo For Fake Loan Scam Targeting Women"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373019/palakkad-cyber-crime-police-arrest-duo-for-fake-loan-scam-targeting-women"
published_at: "2026-07-17T17:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a1e735ac65_palakkad-cyber-crime-police-arrest-duo-for-fake-loan-scam-targeting-women.jpg"
keywords: ["Palakkad", "Cyber Crime", "Loan Scam", "Mahalakshmi Finance", "Kerala Police"]
---

# പറ്റിയ കൂട്ട് തന്നെ ..! ലോണിന് അപേക്ഷിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 'ഡാർക്ക് വെബ് ബിബിനും ഗർഭിണിയായ പങ്കാളിയും കുടുങ്ങി

> **Lead Summary:** **പാലക്കാട്: **വായ്പ വാഗ്ദാനം ചെയ്ത് യുവതികളെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പാലക്കാട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശികളായ ബിബിൻ, പങ്കാളി സൗമ്യ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പാലക്കാട് സ്വദേശിനി നൽകിയ പരാതിയെ തുടർന്ന് മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

## Article Content

**പാലക്കാട്: **വായ്പ വാഗ്ദാനം ചെയ്ത് യുവതികളെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പാലക്കാട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശികളായ ബിബിൻ, പങ്കാളി സൗമ്യ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പാലക്കാട് സ്വദേശിനി നൽകിയ പരാതിയെ തുടർന്ന് മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

> ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയതെന്ന് പൊലീസ് പറഞ്ഞു."മഹാലക്ഷ്മി ഫിനാൻസ്" എന്ന പേരിൽ കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് ഓൺലൈനിൽ പരസ്യം നൽകിയാണ് ഇവരുടെ തട്ടിപ്പ്. അഞ്ച് ലക്ഷം രൂപയുടെ വായ്പയ്ക്ക് 75,000 രൂപ പ്രോസിംഗ് ഫീസ് ആവശ്യപ്പെടും.

പ്രധാനമായും സ്ത്രീകളെയാണ് ഇവർ ലക്ഷ്യമിടുന്നത്.പ്രോസസിംഗ് ഫീസ് നൽകാൻ കഴിയാത്ത സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയും ഇവർ പണം കൈക്കലാക്കിയിട്ടുണ്ട്. പാലക്കാട്, അമ്പലപ്പുഴ, തമിഴ്നാട് എന്നിവിടങ്ങളിലടക്കം ഇവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി.

പോലീസിന്റെ കണ്ണുവെട്ടിക്കാനായി ഇവർ പല തന്ത്രങ്ങളും പ്രയോഗിച്ചു. സ്വന്തം പേരിലുള്ള സിം കാർഡുകളോ ബാങ്ക് അക്കൗണ്ടുകളോ ഉപയോഗിക്കുന്നില്ല. വഴിയോര കച്ചവടക്കാരുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ പേരിലുള്ള സിം കാർഡുകൾ കൈവശപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

വാടക വീടുകളിൽ പലയിടങ്ങളിലായി മാറിമാറി താമസിക്കുകയും സഞ്ചരിക്കുന്ന കാർ ഇടയ്ക്കിടെ മാറ്റുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ കണ്ടെത്തുന്നത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.നേരത്തെ ഏഴ് കവർച്ചാ കേസുകളിൽ പ്രതിയാണ് ബിബിൻ.

> "ഡാർക്ക് വെബ് ബിബിൻ" എന്നാണ് ഇയാളുടെ ഇരട്ടപ്പേര്. അറസ്റ്റിലായ സൗമ്യ മൂന്ന് മാസം ഗർഭിണിയാണെന്നും പൊലീസ് അറിയിച്ചു.സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ അപരിചിതരായ ഏജൻസികളിൽ നിന്നുള്ള വായ്പാ പരസ്യങ്ങളിൽ വീഴരുതെന്നും ഏതെങ്കിലും സംശയം തോന്നിയാൽ ഉടൻ സൈബർ ക്രൈം പൊലീസിൽ പരാതി നൽകണമെന്നും പൊലീസ് നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373019/palakkad-cyber-crime-police-arrest-duo-for-fake-loan-scam-targeting-women)