---
title: "ഇതിലും എളുപ്പത്തിൽ ഒരു ബ്രഡ് ഓംലറ്റ് സ്വപ്നങ്ങളിൽ മാത്രം, വെറും 5 മിനിറ്റിൽ ബ്രഡ് ഓംലറ്റ് റെഡി!"
english_title: "5 Minute Bread Omelette Recipe: Soft and Quick Breakfast Idea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373009/5-minute-bread-omelette-recipe-quick-breakfast-malayalam"
published_at: "2026-07-17T17:15:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a15eebab0c_5-minute-bread-omelette-recipe-quick-breakfast-malayalam.jpg"
keywords: ["Bread Omelette", "Kerala Breakfast", "Easy Recipe"]
---

# ഇതിലും എളുപ്പത്തിൽ ഒരു ബ്രഡ് ഓംലറ്റ് സ്വപ്നങ്ങളിൽ മാത്രം, വെറും 5 മിനിറ്റിൽ ബ്രഡ് ഓംലറ്റ് റെഡി!

> **Lead Summary:** ** **രാവിലെ എഴുന്നേൽക്കുമ്പോൾ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ മടിയാണോ? എങ്കിൽ ഇതാ വെറും 5 മിനിറ്റിൽ നല്ല ചൂടോടെ, നല്ല സോഫ്റ്റായിട്ട് തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി ബ്രഡ് ഓംലറ്റ് ആയാലോ?

## Article Content

** **രാവിലെ എഴുന്നേൽക്കുമ്പോൾ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ മടിയാണോ? എങ്കിൽ ഇതാ വെറും 5 മിനിറ്റിൽ നല്ല ചൂടോടെ, നല്ല സോഫ്റ്റായിട്ട് തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി ബ്രഡ് ഓംലറ്റ് ആയാലോ?

> ചൂടോടെ കഴിക്കുമ്പോൾ സോഫ്റ്റും രുചികരവുമായ ഈ ബ്രഡ് ഓംലറ്റ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. അല്പം പച്ചക്കറികളും മസാലകളും ചേർത്ത് എങ്ങനെയാണ് ഈ വിഭവം കൂടുതൽ രുചികരമാക്കുന്നത് എന്ന് ഈ റെസിപ്പിയിലൂടെ നോക്കാം..."**

ചേരുവകള്‍

ബ്രഡ് 

മുട്ട 

സവാള 

കാരറ്റ് 

പച്ചമുളക് 

ഇഞ്ചി

കുരുമുളക്‌പൊടി 

മഞ്ഞള്‍പ്പൊടി 

ഉപ്പ് 

മല്ലിയില 

പാല്‍

തയ്യാറാകുന്ന വിധം**

ആദ്യം ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് നന്നായി അരിഞ്ഞ സവാള, കാരറ്റ്, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ ചേർക്കുക. പിന്നെ ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി, ഒരു സ്പൂൺ പാൽ എന്നിവ കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക.

ശേഷം പാൽ ചേർക്കുന്നത് കൊണ്ട് ഓംലറ്റ് കൂടുതൽ സോഫ്റ്റ് ആകും.തവ ചൂടാക്കി കുറച്ച് എണ്ണ ഒഴിക്കുക. തീ കുറച്ച് വെച്ച് മുട്ട മിക്സ് ഒഴിച്ച് മുകളിൽ ബ്രഡ് സ്ലൈസ് വെക്കുക. ഒരു വശം വെന്തുകഴിഞ്ഞാൽ തിരിച്ചിട്ട് മറുവശവും ഗോൾഡൻ ബ്രൗൺ ആക്കി എടുക്കുക. ചൂടോടെ കെച്ചപ്പിനൊപ്പമോ ചായയ്‌ക്കൊപ്പമോ വിളമ്പാം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373009/5-minute-bread-omelette-recipe-quick-breakfast-malayalam)