---
title: "കർണാടകയിൽ വിവാഹ സൽക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരന് ദാരുണാന്ത്യം "
english_title: "Bellary Newlywed Man Murdered After Reception, Honour Killing Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373002/bellary-newlywed-murder-love-marriage-nabi-rasool"
published_at: "2026-07-17T16:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a112c2eff5_bellary-newlywed-murder-love-marriage-nabi-rasool.jpg"
keywords: ["Latest news", "Bellary Murder", "Karnataka News", "Love Marriage"]
---

# കർണാടകയിൽ വിവാഹ സൽക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരന് ദാരുണാന്ത്യം 

> **Lead Summary:** ബെംഗളൂരു: **[** കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന് തൊട്ടുപിന്നാലെ നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രണയിച്ച് വിവാഹം കഴിച്ച 27കാരനായ നബി റസൂൽ ആണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

## Article Content

ബെംഗളൂരു: **[** കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന് തൊട്ടുപിന്നാലെ നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രണയിച്ച് വിവാഹം കഴിച്ച 27കാരനായ നബി റസൂൽ ആണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

വധുവിന്റെ കുടുംബത്തിന്റെ എതിർപ്പാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവാഹമോചിതയായ യുവതിയുമായി പ്രണയത്തിലായിരുന്ന നബി റസൂൽ പതിനഞ്ച് ദിവസം മുൻപാണ് ഒളിച്ചോടി വിവാഹം കഴിച്ചത്.

യുവതിയുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ നബി റസൂലിന്റെ കുടുംബം ഇരുവരെയും സ്വീകരിക്കുകയും വ്യാഴാഴ്ച രാത്രി വിവാഹ സൽക്കാരം ഒരുക്കുകയും ചെയ്തു. ചടങ്ങുകൾക്ക് ശേഷം രാത്രി 11.30 ഓടെ സുഹൃത്ത് വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് പുറത്തുപോയ നബി റസൂൽ പുലർച്ചെയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് വീടിന് 700 മീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കൗൾ ബസാർ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. ബെല്ലാരി ജില്ലാ പോലീസ് സൂപ്രണ്ട് സുമൻ ഡി. പെണ്ണേക്കർ സംഭവസ്ഥലം സന്ദർശിച്ചു. ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373002/bellary-newlywed-murder-love-marriage-nabi-rasool)