---
title: "ആ ശീലം അങ്ങ് മാറ്റിയേക്ക്...!  അരി പച്ചയ്ക്ക് കഴിച്ചാലുള്ള ദോഷങ്ങൾ അറിഞ്ഞിരിക്കാം "
english_title: "Eating Raw Rice Side Effects: 4 Health Risks You Must Know"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373000/eating-raw-rice-side-effects-health-risks-malayalam"
published_at: "2026-07-17T16:43:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a0e5e6d21c_eating-raw-rice-side-effects-health-risks-malayalam.jpg"
keywords: ["Raw Rice", "Pica Disorder", "Health Tips", "Digestion Problems", "Iron Deficiency"]
---

# ആ ശീലം അങ്ങ് മാറ്റിയേക്ക്...!  അരി പച്ചയ്ക്ക് കഴിച്ചാലുള്ള ദോഷങ്ങൾ അറിഞ്ഞിരിക്കാം 

> **Lead Summary:** ** **അരി പച്ചയ്ക്ക് (വേവിക്കാതെ) കഴിക്കുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാൽ ഇത്തിലൂടെ ശരീരത്തിന് ഗുണങ്ങളേക്കാൾ ഏറെ ദോഷങ്ങളാണ് ഉണ്ടാകുന്നത്. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ പച്ചരി കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല.

## Article Content

** **അരി പച്ചയ്ക്ക് (വേവിക്കാതെ) കഴിക്കുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാൽ ഇത്തിലൂടെ ശരീരത്തിന് ഗുണങ്ങളേക്കാൾ ഏറെ ദോഷങ്ങളാണ് ഉണ്ടാകുന്നത്. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ പച്ചരി കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല.

**1. പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യില്ല**

*പച്ചരി ( വേവിക്കാത്ത) അരിയിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് അരിയിലുള്ള ഇരുമ്പ് , സിങ്ക് , കാൽസ്യം തുടങ്ങിയ പ്രധാന പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യുന്നത് തടയുന്നു. അതിനാൽ പച്ചരി കഴിക്കുന്നത് കൊണ്ട് ശരീരത്തിന് പോഷക ഗുണങ്ങളൊന്നും ലഭിക്കില്ല.*

**2. ദഹനക്കേടും വയറുവേദനയും**

*അരിയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് (സ്റ്റാർച്ച്) വേവിച്ചാൽ മാത്രമേ ശരീരത്തിന് അതിവേഗം ദഹിപ്പിക്കാൻ സാധിക്കൂ. പച്ചയ്ക്ക് കഴിക്കുമ്പോൾ ഇത് ദഹിക്കാൻ കഠിനമാണ്. ഇത് കടുത്ത വയറുവേദന, ഗ്യാസ്, മലബന്ധം, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.*

**3. ബാക്ടീരിയൽ അണുബാധ**

*വേവിക്കാത്ത അരിയിൽ ബാസിലസ് സിറിയസ് എന്ന ഹാനികരമായ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അരി വേവിക്കുമ്പോൾ ഈ ബാക്ടീരിയകൾ നശിച്ചുപോകും. എന്നാൽ പച്ചയ്ക്ക് കഴിക്കുമ്പോൾ ഇത് ശരീരത്തിൽ പ്രവേശിച്ച് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.*

**4. പല്ലുകൾക്ക് കേടുപാടുകൾ**

*പച്ചരി കടുപ്പമുള്ളതായതുകൊണ്ട് തന്നെ അത് ചവച്ചരച്ച് കഴിക്കുന്നത് പല്ലുകളുടെ എനാമൽ നഷ്ടപ്പെടാനും, നമ്മുടെ പല്ലുകൾ പൊട്ടിപ്പോകാനും, മോണരോഗങ്ങൾക്കും കാരണമാകും.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373000/eating-raw-rice-side-effects-health-risks-malayalam)