---
title: "ഒന്നും വിചാരിക്കല്ലേ, സമയമില്ല കേട്ടോ...! മുഖ്യമന്ത്രിയെ കാണാൻ ഇന്നും സമയം ലഭിച്ചില്ല; കൂടിക്കാഴ്ച ഉപേക്ഷിച്ച് എ.ഡി. തോമസും അജയ് ജുവലും"
english_title: "Youth Congress Leaders AD Thomas and Ajay Jewel Denied CM Meeting Again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372994/ad-thomas-ajay-jewel-cm-meeting-denied-alappuzha-gunman-case"
published_at: "2026-07-17T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a0bde8a4f7_ad-thomas-ajay-jewel-cm-meeting-denied-alappuzha-gunman-case.jpg"
keywords: ["Youth Congress", "Kerala CM", "Alappuzha Case", "ADGP Ajith Kumar", "SIT Report"]
---

# ഒന്നും വിചാരിക്കല്ലേ, സമയമില്ല കേട്ടോ...! മുഖ്യമന്ത്രിയെ കാണാൻ ഇന്നും സമയം ലഭിച്ചില്ല; കൂടിക്കാഴ്ച ഉപേക്ഷിച്ച് എ.ഡി. തോമസും അജയ് ജുവലും

> **Lead Summary:** **തിരുവനന്തപുരം: **ആലപ്പുഴ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഗണ്മാൻമാർ മർദ്ദിച്ച കേസിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ പോയ യൂത്ത് കോൺഗ്രസ് നേതാക്കളായ എ ഡി തോമസ് എംഎൽഎയ്ക്കും അജയ് ജുവൽ കുര്യാക്കോസിനും ഇന്നും സമയം ലഭിച്ചില്ല. തുടർന്ന് ഇരുവരും കൂടിക്കാഴ്ച ഉപേക്ഷിച്ചു.

## Article Content

**തിരുവനന്തപുരം: **ആലപ്പുഴ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഗണ്മാൻമാർ മർദ്ദിച്ച കേസിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ പോയ യൂത്ത് കോൺഗ്രസ് നേതാക്കളായ എ ഡി തോമസ് എംഎൽഎയ്ക്കും അജയ് ജുവൽ കുര്യാക്കോസിനും ഇന്നും സമയം ലഭിച്ചില്ല. തുടർന്ന് ഇരുവരും കൂടിക്കാഴ്ച ഉപേക്ഷിച്ചു.

> എഡിജിപി അജിത്കുമാറിനെതിരായ നടപടി വൈകുന്നതിൽ പ്രതിഷേധം അറിയിക്കാനാണ് ഇരുവരും മുഖ്യമന്ത്രിയെ നേരിൽ കാണാൻ തീരുമാനിച്ചത്. ഇന്നലെ തന്നെ കൂടിക്കാഴ്ചയ്ക്കായി ഇരുവരും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നില്ല. "ഇന്ന് മണ്ഡലത്തിൽ എത്തുമ്പോൾ കാണാം" എന്നായിരുന്നു ഓഫീസിൽ നിന്നുള്ള ഉറപ്പ്.

ആ ഉറപ്പിന്റെ അടിസ്ഥാനത്തിൽ എ ഡി തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും ഇന്ന് എറണാകുളത്തേക്ക് വരാൻ തയ്യാറെടുത്തു. എന്നാൽ ഉച്ചവരെ ഏത് സമയത്താണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രിയുടെയോ ഓഫീസിന്റെയോ ഭാഗത്ത് നിന്ന് ഒരു വിവരവും ലഭിച്ചില്ല.

> പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ "ഇന്ന് സമയമില്ല, കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റാം" എന്ന അറിയിപ്പാണ് ലഭിച്ചത്. ഇതോടെയാണ് ഇരുവരും കൂടിക്കാഴ്ച ഉപേക്ഷിച്ചത്. കെഎസ്‌യുവിന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴാണ് ഗണ്മാൻമാരുടെ മർദനത്തിന് എ ഡി തോമസ്‌ എംഎൽഎ ഇരയാകുന്നത്.

യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ തീരുമാനമായിരുന്നു രക്ഷാപ്രവർത്തന കേസിൽ എസ്ഐടി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദനമേറ്റ എ ഡി തോമസും അജയ് ജൂവൽ കുര്യാക്കോസും സർക്കാർ നടപടികളെ പ്രതീക്ഷയോടെയാണ് കണ്ടത്. എസ് ഐ ടി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടി വൈകുന്നതോടെ കടുത്ത അതൃപ്തിയിലാണ് ഇരുവരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372994/ad-thomas-ajay-jewel-cm-meeting-denied-alappuzha-gunman-case)