---
title: "'ഒരു സീറ്റിന് വേണ്ടി ഇത്രയും വേണോ?'; മുംബൈ ട്രെയിനിൽ ലേഡീസ് കമ്പാർട്ട്‌മെന്റിൽ പെപ്പർ സ്പ്രേ പ്രയോഗം, യുവതി കസ്റ്റഡിയിൽ"
english_title: "Mumbai Local Train Seat Fight: Woman Uses Pepper Spray, 3 Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372985/mumbai-local-train-seat-fight-pepper-spray"
published_at: "2026-07-17T16:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a09405c0df_mumbai-local-train-seat-fight-pepper-spray.jpg"
keywords: ["Latest news", "Mumbai Local Train", "Seat Fight", "Pepper Spray", "Railway", "Maharashtra"]
---

# 'ഒരു സീറ്റിന് വേണ്ടി ഇത്രയും വേണോ?'; മുംബൈ ട്രെയിനിൽ ലേഡീസ് കമ്പാർട്ട്‌മെന്റിൽ പെപ്പർ സ്പ്രേ പ്രയോഗം, യുവതി കസ്റ്റഡിയിൽ

> **Lead Summary:** മുംബൈ: **[** മുംബൈയിലെ സബർബൻ ലോക്കൽ ട്രെയിനിൽ സീറ്റ് തർക്കത്തെച്ചൊല്ലി യാത്രക്കാർ തമ്മിൽ വൻ സംഘർഷം. ഫസ്റ്റ് ക്ലാസ് ലേഡീസ് കംപാർട്ട്‌മെന്റിൽ സീറ്റിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ഒരു യുവതി സഹയാത്രികർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ഇന്നലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.

## Article Content

മുംബൈ: **[** മുംബൈയിലെ സബർബൻ ലോക്കൽ ട്രെയിനിൽ സീറ്റ് തർക്കത്തെച്ചൊല്ലി യാത്രക്കാർ തമ്മിൽ വൻ സംഘർഷം. ഫസ്റ്റ് ക്ലാസ് ലേഡീസ് കംപാർട്ട്‌മെന്റിൽ സീറ്റിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ഒരു യുവതി സഹയാത്രികർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ഇന്നലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.

ഡോംബിവ്‌ലിയിൽ നിന്നുള്ള യാത്രക്കാർ സ്ഥിരമായി സീറ്റുകൾ മുൻകൂട്ടി 'ബുക്ക്' ചെയ്ത് വയ്ക്കുന്നതിനെ കല്യാണിൽ നിന്നുള്ള യാത്രക്കാർ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്.

വാക്കേറ്റത്തിനൊടുവിൽ ഡോംബിവ്‌ലി സ്വദേശിയായ യുവതി ബാഗിൽ നിന്ന് പെപ്പർ സ്പ്രേ എടുത്ത് മറ്റുള്ളവരുടെ മുഖത്തേക്ക് അടിക്കുകയായിരുന്നു. പെപ്പർ സ്പ്രേ യേറ്റ ആരുടെയും പരിക്ക് ഗുരുതരമല്ല. അക്രമം നടത്തിയ യുവതിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതേ ദിവസം തന്നെ സബർബൻ ട്രെയിനിൽ മറ്റൊരു സീറ്റ് തർക്കവും റിപ്പേർട്ട് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ഡോംബിവ്‌ലിക്കും ഠാക്കൂർലിക്കും ഇടയിൽ വെച്ചുണ്ടായ തർക്കത്തിൽ കൈവള കൊണ്ടുള്ള മർദനമേറ്റ് മൂന്ന് പുരുഷന്മാർക്ക് പരിക്കേറ്റു.

സീറ്റ് പങ്കിടുന്നതിനെച്ചൊല്ലിയുള്ള വഴക്കിനിടെയാണ് കൈവള ഉപയോഗിച്ച് ആക്രമണമുണ്ടായത്. പരിക്കേറ്റ രാജുവാഗെ, സഹിൽ ഖണ്ഡാരെ, പ്രിതേഷ് കനോജിയ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372985/mumbai-local-train-seat-fight-pepper-spray)