---
title: "പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ ബന്ധുക്കൾ, നെടുമങ്ങാട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സെല്ലിൽ ഉള്ളവരെ മോചിപ്പിക്കാൻ ശ്രമം; സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ"
english_title: "CI Yahiya Creates Ruckus in Nedumangad Police Station Under Alcohol Influence in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372980/ci-yahiya-ruckus-nedumangad-police-station-thiruvananthapuram"
published_at: "2026-07-17T16:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a05503efe3_ci-yahiya-ruckus-nedumangad-police-station-thiruvananthapuram.jpg"
keywords: []
---

# പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ ബന്ധുക്കൾ, നെടുമങ്ങാട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സെല്ലിൽ ഉള്ളവരെ മോചിപ്പിക്കാൻ ശ്രമം; സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ

> **Lead Summary:** തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ അതിക്രമം. തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് സിഐയുടെ ഞെട്ടിക്കുന്ന പെരുമാറ്റം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിഐ യഹിയ സ്റ്റേഷനിലെത്തി പ്രശ്നമുണ്ടാക്കിയത്.

## Article Content

തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ അതിക്രമം. തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് സിഐയുടെ ഞെട്ടിക്കുന്ന പെരുമാറ്റം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിഐ യഹിയ സ്റ്റേഷനിലെത്തി പ്രശ്നമുണ്ടാക്കിയത്.

പ്രതികളെ കരുതൽ തടങ്കലിന്റെ ഭാഗമായാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. എന്നാൽ ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിഐ യഹിയ സ്റ്റേഷനിലെത്തി.ആവശ്യം പൊലീസ് അംഗീകരിക്കാത്തതോടെ യഹിയ സ്റ്റേഷനിലെ സെല്ലിനകത്തേക്ക് അതിക്രമിച്ച് കയറി.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുമായി രൂക്ഷമായ വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് സ്റ്റേഷനുള്ളിലെ തറയിൽ കിടന്ന് ബഹളം വെച്ചതായും വിവരമുണ്ട്.ആയുധങ്ങളുമായി ആക്രമണത്തിന് പോകാൻ ശ്രമിക്കുന്നതിനിടെയാണ് നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇവരിൽ രണ്ടുപേർ സിഐ യഹിയയുടെ അടുത്ത ബന്ധുക്കളാണെന്നാണ് വിവരം. ബന്ധുക്കളെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാൻ വേണ്ടിയാണ് മദ്യലഹരിയിൽ സിഐ സ്റ്റേഷനിൽ എത്തിയതെന്നും ആരോപണമുണ്ട്.സംഭവം വിവാദമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സിഐയുടെ പെരുമാറ്റത്തിൽ വകുപ്പുതല അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന.

പൊലീസ് ഉദ്യോഗസ്ഥൻ തന്നെ നിയമം കയ്യിലെടുക്കുന്ന രീതിയിലുള്ള നടപടി വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. നിയമം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥൻ തന്നെ സ്റ്റേഷനിൽ എത്തി അതിക്രമം കാട്ടിയ സംഭവം കേരള പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372980/ci-yahiya-ruckus-nedumangad-police-station-thiruvananthapuram)