---
title: "പ്രണയാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി വിഷം കഴിച്ച നിലയിൽ"
english_title: "Karnataka Bantwal Murder Case: Accused Chetan Attempts Suicide By Poison"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372971/bantwal-murder-case-accused-chetan-attempts-suicide-"
published_at: "2026-07-17T15:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a007f1f07f_bantwal-murder-case-accused-chetan-attempts-suicide.jpg"
keywords: ["Bantwal Murder", "Karnataka Crime", "Lavanya", "Bus Stand Killing", "Bengaluru News"]
---

# പ്രണയാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി വിഷം കഴിച്ച നിലയിൽ

> **Lead Summary:** **ബെംഗളൂരു: **കര്‍ണാടക ബണ്ട്‌വാളില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഒഡില്‍നാല സ്വദേശിയായ ചേതനാണ് ഒളിവിൽ കഴിയുന്നതിനിടെ എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**ബെംഗളൂരു: **കര്‍ണാടക ബണ്ട്‌വാളില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഒഡില്‍നാല സ്വദേശിയായ ചേതനാണ് ഒളിവിൽ കഴിയുന്നതിനിടെ എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സ്വകാര്യ നഴ്‌സിങ് ഹോം ജീവനക്കാരിയായ ലാവണ്യയെ ബണ്ട്‌വാളിലെ കര്‍ണാടക ആര്‍ടിസി ബസ് സ്റ്റാന്‍ഡിലിട്ട് ചേതൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ലാവണ്യയുടെ അകന്ന ബന്ധുവായ പ്രതി, തൻ്റെ പ്രണയാഭ്യര്‍ത്ഥന യുവതി നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം നടത്തിയത്.

ബസ് സ്റ്റാൻഡിൽ വെച്ച് ആക്രമിക്കപ്പെട്ട ലാവണ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്‍ന്ന് മാരകായുധം ഉപയോഗിച്ച് പലതവണ വെട്ടുകയായിരുന്നു. ചോരയിൽ കുളിച്ചു വീണ ലാവണ്യയെ അവിടെയിട്ട് പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണെന്നും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെന്നും കർണാടക പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ലാവണ്യയുടെ അകന്ന ബന്ധു കൂടിയാണ് പ്രതിയായ ചേതൻ. കഴിഞ്ഞ കുറച്ചുകാലമായി ലാവണ്യയ്ക്ക് പിന്നാലെ നടന്ന് ഇയാൾ പ്രണയാഭ്യർത്ഥന നടത്തിവരികയായിരുന്നു.

എന്നാൽ ലാവണ്യ ഇതിനോട് ഒട്ടും താല്പര്യം കാണിച്ചില്ലെന്നു മാത്രമല്ല, ചേതന്റെ ശല്യം കടുത്തപ്പോൾ ഇയാളെ കർശനമായി വിലക്കുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ കടുത്ത വൈരാഗ്യമാണ് ലാവണ്യയെ വകവരുത്താൻ പ്രതിയെ പ്രേരിപ്പിച്ചത്. ലാവണ്യയുടെ ദിവസേനയുള്ള യാത്രകളും ജോലിക്കായി പോകുന്ന സമയവുമെല്ലാം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ബണ്ട്‌വാളിലെ കർണാടക ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് ആക്രമിക്കാൻ ഇയാൾ പദ്ധതിയിട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372971/bantwal-murder-case-accused-chetan-attempts-suicide-)