---
title: "ഏതു കൈയിൽ  തങ്ക മോതിരം? ലോകകപ്പ് ഫൈനൽ വിജയികളെ കാത്തിരിക്കുന്നത് തിളങ്ങുന്ന 'ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ"
english_title: "FIFA World Cup 2026 Winners to Receive Special Championship Rings Alongside Trophy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372966/fifa-world-cup-2026-winners-championship-rings"
published_at: "2026-07-17T15:27:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59fcabd51ff_fifa-world-cup-2026-winners-championship-rings.jpg"
keywords: ["Latest news", "FIFA World Cup 2026", "Championship Rings", "Spain Argentina Final", "FIFA", "New York"]
---

# ഏതു കൈയിൽ  തങ്ക മോതിരം? ലോകകപ്പ് ഫൈനൽ വിജയികളെ കാത്തിരിക്കുന്നത് തിളങ്ങുന്ന 'ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ

> **Lead Summary:** ന്യൂയോർക്ക്: **[**ലോകകപ്പ് ഫുട്ബോൾ ഫൈനൽ വിജയികളെ കാത്തിരിക്കുന്നത് ട്രോഫിക്കും സ്വർണ്ണ മെഡലിനും പുറമെ ഒരു വമ്പൻ സർപ്രൈസ് സമ്മാനം. ഫൈനൽ ജേതാക്കൾക്ക് പ്രത്യേക ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ നൽകാൻ ഫിഫ തീരുമാനിച്ചു.

## Article Content

ന്യൂയോർക്ക്: **[**ലോകകപ്പ് ഫുട്ബോൾ ഫൈനൽ വിജയികളെ കാത്തിരിക്കുന്നത് ട്രോഫിക്കും സ്വർണ്ണ മെഡലിനും പുറമെ ഒരു വമ്പൻ സർപ്രൈസ് സമ്മാനം. ഫൈനൽ ജേതാക്കൾക്ക് പ്രത്യേക ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ നൽകാൻ ഫിഫ തീരുമാനിച്ചു.

അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫിഫ ഈ പുതിയ ബഹുമതി ലോകകപ്പിലും അവതരിപ്പിക്കുന്നത്.

ലോകകപ്പ് നടക്കുന്ന വർഷത്തെ അനുസ്മരിപ്പിച്ച് ആകെ 2026 മോതിരങ്ങളാണ് ഫിഫ നിർമിക്കുന്നത്. ഇതിൽ 30 എണ്ണം വിജയിക്കുന്ന ടീമിലെ കളിക്കാർക്കും പരിശീലകർക്കുമായി മാറ്റിവെക്കും. ബാക്കിയുള്ള 1996 മോതിരങ്ങൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കായി ഔദ്യോഗിക ഉത്പന്നമായി വിപണിയിലെത്തിക്കും.

ഓരോ മോതിരത്തിന്റെയും ഒരു വശത്ത് ഫിഫ ലോകകപ്പ് ട്രോഫിയും മറുവശത്ത് ജേതാക്കളാകുന്ന ടീമിന്റെ അടയാളങ്ങളും ഉണ്ടായിരിക്കും. ഓരോ മോതിരവും പ്രത്യേക നമ്പറുകളോടെ, ലഭിക്കുന്ന വ്യക്തിയുടെ വിരലിന്റെ അളവനുസരിച്ചായിരിക്കും നിർമിക്കുക.

ഇതിനൊപ്പം മോതിരത്തിന്റെ ആധികാരികത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ലഭിക്കും.ജൂലൈ 19-ന് ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന സ്പെയിൻ - അർജന്റീന ഫൈനൽ മത്സരത്തിന് പിന്നാലെ വിജയികൾക്ക് ഈ മോതിരങ്ങൾ സമ്മാനിക്കും.

ഫൈനൽ കഴിഞ്ഞയുടൻ ക്യാപ്റ്റനും ഹെഡ് കോച്ചിനും താൽക്കാലിക മോതിരങ്ങൾ നൽകും. പിന്നീട് കളിക്കാരുടെ കൃത്യമായ അളവനുസരിച്ച് തയാറാക്കുന്ന സ്ഥിരം മോതിരങ്ങൾ ഔദ്യോഗിക ചടങ്ങിൽ കൈമാറും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372966/fifa-world-cup-2026-winners-championship-rings)