---
title: "'ഒരു ചേഞ്ച് ആരാ ആഗ്രഹിക്കാത്തത്!'; ഇനി ഉള്ളിയും തക്കാളിയും മാത്രമല്ല, ഗ്യാസ് സിലിണ്ടറും മിനിറ്റുകൾക്കകം വീട്ടിലെത്തും; സ്വിഗ്ഗിയുടെ വമ്പൻ ചുവടുവെപ്പ്"
english_title: "Swiggy Instamart Launches 5 Minute LPG Cylinder Delivery in India with HPCL"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372954/swiggy-instamart-5-minute-lpg-delivery-hpcl-india"
published_at: "2026-07-17T14:44:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59f36a74ab0_swiggy-instamart-5-minute-lpg-delivery-hpcl-india.jpg"
keywords: ["Latest news", "Swiggy Instamart", "HPCL", "LPG Delivery", "Bangalore", "India"]
---

# 'ഒരു ചേഞ്ച് ആരാ ആഗ്രഹിക്കാത്തത്!'; ഇനി ഉള്ളിയും തക്കാളിയും മാത്രമല്ല, ഗ്യാസ് സിലിണ്ടറും മിനിറ്റുകൾക്കകം വീട്ടിലെത്തും; സ്വിഗ്ഗിയുടെ വമ്പൻ ചുവടുവെപ്പ്

> **Lead Summary:** **[** ഓൺലൈൻ പലചരക്ക് സാധനങ്ങൾക്കൊപ്പം ഇനി എൽ.പി.ജി ഗ്യാസ് സിലിണ്ടറും മിനിറ്റുകൾക്കകം വീട്ടിലെത്തും. പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്.പി.സി.എൽ) കൈകോർത്താണ് ഇന്ത്യയിലാദ്യമായി ഈ സേവനത്തിന് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലാണ് ഈ സൗകര്യം ലഭ്യമാകുക.

## Article Content

**[** ഓൺലൈൻ പലചരക്ക് സാധനങ്ങൾക്കൊപ്പം ഇനി എൽ.പി.ജി ഗ്യാസ് സിലിണ്ടറും മിനിറ്റുകൾക്കകം വീട്ടിലെത്തും. പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്.പി.സി.എൽ) കൈകോർത്താണ് ഇന്ത്യയിലാദ്യമായി ഈ സേവനത്തിന് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലാണ് ഈ സൗകര്യം ലഭ്യമാകുക.

എച്ച്.പി.സി.എല്ലിന്റെ പുതിയ പതിപ്പായ 10 കിലോഗ്രാം കോമ്പോസിറ്റ് സിലിണ്ടർ (എച്ച്പി നവ്യ), 5 കിലോഗ്രാം മെറ്റൽ സിലിണ്ടർ എന്നിവയാണ് ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്യാനാവുക. നിലവിൽ ഗാർഹിക എൽ.പി.ജി കണക്ഷൻ ഇല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.വിദ്യാർത്ഥികൾക്കും ബാച്ചിലർമാർക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ പുതിയ പദ്ധതി.

ബുക്കിങ് രീതി ഇങ്ങനെ:

സ്വിഗ്ഗി ആപ്പിലെ ഇൻസ്റ്റാമാർട്ട് വിഭാഗത്തിൽ കയറി എൽ.പി.ജി ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് സിലിണ്ടർ ഓർഡർ ചെയ്ത്, ആവശ്യമായ വിവരങ്ങളും വിലാസവും നൽകി പെയ്‌മെന്റ് പൂർത്തിയാക്കാം. ആദ്യ തവണ ഓർഡർ ചെയ്യുമ്പോൾ പുതിയ സിലിണ്ടറായിട്ടായിരിക്കും ലഭിക്കുക.

ഇതിനായി ഐഡന്റിറ്റി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. പിന്നീട് റീഫിൽ ചെയ്യുമ്പോൾ പഴയ ഒഴിഞ്ഞ സിലിണ്ടർ തിരികെ നൽകി പുതിയത് കൈപ്പറ്റാം.സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച്, പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും സിലിണ്ടറുകൾ വീട്ടിലെത്തിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. പരമ്പരാഗത എൽ.പി.ജി ബുക്കിങ് രീതികളിൽ നിന്ന് മാറി, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്നത് രാജ്യത്ത് ഇതാദ്യമായാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372954/swiggy-instamart-5-minute-lpg-delivery-hpcl-india)