---
title: "എംഎൽഎയുടെ  ഡ്രൈവറുടെ പഴയ സ്വഭാവം മാറിയില്ല...!  സമയത്തെ ചൊല്ലി തർക്കം; ബസ് ജീവനക്കാരെ റോട്ടിലിട്ട് ഉമാ തോമസിന്റെ ഡ്രൈവർ മർദ്ദിച്ചതായി പരാതി"
english_title: "Thrikkakara MLA Driver Nawaz Attacks Bus Staff, Case Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372950/thrikkakara-mla-driver-nawaz-bus-staff-assault-case-"
published_at: "2026-07-17T14:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59f1181cf2f_thrikkakara-mla-driver-nawaz-bus-staff-assault-case.jpg"
keywords: ["Thrikkakara", "Uma Thomas Driver", "Bus Staff", "Kerala Police Case"]
---

# എംഎൽഎയുടെ  ഡ്രൈവറുടെ പഴയ സ്വഭാവം മാറിയില്ല...!  സമയത്തെ ചൊല്ലി തർക്കം; ബസ് ജീവനക്കാരെ റോട്ടിലിട്ട് ഉമാ തോമസിന്റെ ഡ്രൈവർ മർദ്ദിച്ചതായി പരാതി

> **Lead Summary:** **കൊച്ചി: **തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ഡ്രൈവറും ബസുടമയുമായ നവാസ് ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. കാക്കനാട് - മട്ടാഞ്ചേരി റൂട്ടിലോടുന്ന ബസ്സിലെ ജീവനക്കാരായ നൗഫൽ, ആസിഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

## Article Content

**കൊച്ചി: **തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ഡ്രൈവറും ബസുടമയുമായ നവാസ് ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. കാക്കനാട് - മട്ടാഞ്ചേരി റൂട്ടിലോടുന്ന ബസ്സിലെ ജീവനക്കാരായ നൗഫൽ, ആസിഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

സർവീസ് സമയത്തെച്ചൊല്ലി റോഡിലുണ്ടായ തർക്കമാണ് ഒടുവിൽ അക്രമത്തിൽ കലാശിച്ചത്. കാക്കനാട് - ഫോർട്ട് കൊച്ചി റൂട്ടിലോടുന്ന 'ഇൻഷ' എന്ന സ്വകാര്യ ബസിന്റെ ഉടമ കൂടിയാണ് എംഎൽഎയുടെ ഡ്രൈവറായ നവാസ്.

നവാസിന്റെ മർദ്ദനത്തിൽ തന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റതായി കണ്ടക്ടർ നൗഫലും, തനിക്കും മർദ്ദനമേറ്റതായി ഡ്രൈവർ ആസിഫും വെളിപ്പെടുത്തി. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും നവാസിനെതിരെ തൃക്കാക്കര പോലീസിൽ പരാതി നൽകി.

സമാനമായ രീതിയിൽ മുൻപും ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ നവാസിനെതിരെ തൃക്കാക്കര പോലീസ് കഴിഞ്ഞ വർഷവും കേസെടുത്തിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. 

ബസ് ജീവനക്കാരുടെ സംഘടനകൾ നവാസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തു. IPC 341, 323, 324 വകുപ്പുകൾ പ്രകാരമാണ് കേസ്. ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. നവാസിന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372950/thrikkakara-mla-driver-nawaz-bus-staff-assault-case-)