---
title: "  'അജിത് കുമാർ ആ പദവിയിൽ തുടരാൻ ഒട്ടും യോഗ്യനല്ല, ഭരണം മാറിയാലും നിലപാട് മാറില്ല' -  ബിനോയ് വിശ്വം"
english_title: "Binoy Viswam Slams ADGP Ajith Kumar, Says No Fight Over LDF Deputy Leader Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372906/binoy-viswam-ajith-kumar-ldf-deputy-leader-cpi"
published_at: "2026-07-17T12:31:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59d450783df_binoy-viswam-ajith-kumar-ldf-deputy-leader-cpi.jpg"
keywords: ["Binoy Viswam", "ADGP Ajith Kumar", "LDF", "CPI", "Thrissur Pooram", "Kerala Politics"]
---

#   'അജിത് കുമാർ ആ പദവിയിൽ തുടരാൻ ഒട്ടും യോഗ്യനല്ല, ഭരണം മാറിയാലും നിലപാട് മാറില്ല' -  ബിനോയ് വിശ്വം

> **Lead Summary:** **തിരുവനന്തപുരം: **എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിലും എൽ.ഡി.എഫിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങളിലും നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

## Article Content

**തിരുവനന്തപുരം: **എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിലും എൽ.ഡി.എഫിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങളിലും നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

> അജിത് കുമാർ ആ പദവിയിൽ തുടരാൻ ഒട്ടും യോഗ്യനല്ലെന്നും, ഭരണം മാറിയതുകൊണ്ട് മാത്രം ആ നിലപാടിൽ തങ്ങൾക്ക് യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യം സിപിഐ വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്."ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥനാണ് അജിത് കുമാർ.

> തൃശൂർ പൂരം കലക്കലിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു" എന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് മുന്നണിയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐക്ക് യാതൊരുവിധ വാശിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി."എല്ലാറ്റിലും ഉപരിയായി ഇടതുപക്ഷ ഐക്യമാണ് സിപിഐ രാഷ്ട്രീയത്തിന്റെ കാതൽ.

> ഇടതുപക്ഷ ഐക്യത്തിന്റെ മാതൃകയായി എൽഡിഎഫിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്" എന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

> ഈ വിഷയത്തെ ഒരു തർക്കമോ സംഘർഷമോ ആക്കി മാറ്റാൻ സിപിഐക്ക് യാതൊരു താല്പര്യവുമില്ല. പ്രശ്ന പരിഹാര ചർച്ചകൾക്കായി സിപിഐ എല്ലാക്കാലവും വാതിൽ തുറന്നിട്ടുണ്ട്."സിപിഐഎം എക്കാലവും സിപിഐയുടെ മുഖ്യ സഖ്യശക്തിയാണെന്ന ബോധ്യം പാർട്ടിക്കുണ്ട്" എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372906/binoy-viswam-ajith-kumar-ldf-deputy-leader-cpi)