---
title: "ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറി സ്ലാവോ വിൻസിക്; പ്രഖ്യാപനത്തിനിടെ വികാരാധീനനായി റഫറി"
english_title: "Slavko Vincic Appointed Referee for FIFA World Cup 2026 Final Argentina vs Spain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372896/donald-trump-fifa-world-cup-final-2026-trophy-presentation"
published_at: "2026-07-17T11:58:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59ccdeac60f_slavko-vincic-referee-fifa-world-cup-2026-final.jpg"
keywords: ["Latest news", "FIFA World Cup 2026", "Slavko Vincic", "Referee", "Argentina vs Spain", "World Cup Final", "Football"]
---

# ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറി സ്ലാവോ വിൻസിക്; പ്രഖ്യാപനത്തിനിടെ വികാരാധീനനായി റഫറി

> **Lead Summary:** ന്യൂയോർക്ക്:**[ **ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറി സ്ലാവോ വിൻസിക്കിനെ തിരഞ്ഞെടുത്തു.

## Article Content

ന്യൂയോർക്ക്:**[ **ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറി സ്ലാവോ വിൻസിക്കിനെ തിരഞ്ഞെടുത്തു.

ജൂലൈ 19 ഞായറാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ വിൻസിക്കിനൊപ്പം ടോമാസ് ക്ലാൻച്‌നിക്, ആൻഡ്രാസ് കോവാസിക് എന്നിവർ അസിസ്റ്റന്റ് റഫറിമാരാകും.

തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായ ഫൈനൽ നിയോഗം റഫറിമാരുടെ സംഘത്തിന് മുന്നിൽ വെച്ച് പ്രഖ്യാപിച്ചപ്പോൾ വിൻസിക് വികാരാധീനനായി കണ്ണീരണിഞ്ഞു. സഹപ്രവർത്തകർ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.

2010 മുതൽ ഫിഫ ലിസ്റ്റിലുള്ള വിൻസിക് യുവേഫയിലെ ഏറ്റവും പരിചയസമ്പന്നരായ റഫറിമാരിൽ ഒരാളാണ്. 2024 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉൾപ്പെടെ നിരവധി സുപ്രധാന മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.

2022 ലോകകപ്പിൽ രണ്ട് മത്സരങ്ങൾ നിയന്ത്രിച്ച വിൻസിക്, ഇത്തവണ മൂന്ന് മത്സരങ്ങളിൽ റഫറിയായി. ജൂലൈ ഒന്നിന് മെക്സിക്കോ 2-0ത്തിന് ജയിച്ച മെക്സിക്കോ-ഇക്വഡോർ മത്സരം നിയന്ത്രിച്ചതും ഇദ്ദേഹമായിരുന്നു. അന്ന് ഇക്വഡോറിന്റെ പിയറോ ഹിൻകാപ്പിക്ക് വിൻസിക് ചുവപ്പ് കാർഡ് നൽകിയിരുന്നു.

വിൻസിക്കിന്റെ ടീമിലെ അംഗങ്ങളായ ക്ലാൻച്‌നിക്കും കോവാസിക്കും പത്ത് വർഷത്തിലേറെയായി അന്താരാഷ്ട്ര തലത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. ജോർദാനിൽ നിന്നുള്ള അദാം മഖദ്‌മേഹ് ആണ് ഫൈനലിലെ നാലാം റഫറി. മുഹമ്മദ് അൽഖലാഫ് റിസർവ് അസിസ്റ്റന്റ് റഫറിയായും പ്രവർത്തിക്കും.

[https://x.com/FIFAcom/status/2077949989670572484?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2077949989670572484%7Ctwgr%5E578a19f0181211b18f1e39dd00ed70a97a024924%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fslovenian-referee-emotional-after-world-cup-final-appointment-articleshow-09ttzu1](https://x.com/FIFAcom/status/2077949989670572484?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2077949989670572484%7Ctwgr%5E578a19f0181211b18f1e39dd00ed70a97a024924%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fslovenian-referee-emotional-after-world-cup-final-appointment-articleshow-09ttzu1)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372896/donald-trump-fifa-world-cup-final-2026-trophy-presentation)