---
title: "കോഴിക്കോട് തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്കേറ്റു  "
english_title: "Car Crashes Into Tree And Falls Into Canal At Thottilpalam, Passengers Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372894/kozhikode-thottilpalam-car-accident-canal-NEW"
published_at: "2026-07-17T11:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59cd2eaff66_kozhikode-thottilpalam-car-accident-canal-.jpg"
keywords: ["Thottilpalam Accident", "Kozhikode News", "Car Crash", "Road Accident Kerala"]
---

# കോഴിക്കോട് തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്കേറ്റു  

> **Lead Summary:** **കോഴിക്കോട് : ** തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടിൽപ്പാലം ദേവർകോവിൽ ഇന്ന് രാവിലെയാണ് സംഭവം .

## Article Content

**കോഴിക്കോട് : ** തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടിൽപ്പാലം ദേവർകോവിൽ ഇന്ന് രാവിലെയാണ് സംഭവം .

എടപ്പാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വയനാട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം.  അപകടത്തിന്റെ ശബ്‍ദം കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത് . പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു . അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

**
**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372894/kozhikode-thottilpalam-car-accident-canal-NEW)