---
title: "സ്വർണപ്രേമികളെ ഞെട്ടിച്ച് വിലയിടിവ്; പവന് 560 രൂപ കുറഞ്ഞു; വില 1,04,520 രൂപയിലേക്ക്!"
english_title: "Kerala Gold Rate Today: Price Drops Rs 560 Per Pavn To Rs 1,04,520"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372873/gold-price-kerala-down-560-per-pavn-today"
published_at: "2026-07-17T10:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a477b788d8b2_gold.jpg"
keywords: ["Gold Price Kerala", "Gold Rate Today", "Gold Falls", "Business News", "Commodity Market"]
---

# സ്വർണപ്രേമികളെ ഞെട്ടിച്ച് വിലയിടിവ്; പവന് 560 രൂപ കുറഞ്ഞു; വില 1,04,520 രൂപയിലേക്ക്!

> **Lead Summary:** **കൊച്ചി: **ആശ്വാസം...** **കേരളത്തിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്.ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 13,065 രൂപയായും പവൻ വില 1,04,520 രൂപയായും എത്തി. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 10,735 രൂപയും പവന് 85,880 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്.

## Article Content

**കൊച്ചി: **ആശ്വാസം...** **കേരളത്തിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്.ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 13,065 രൂപയായും പവൻ വില 1,04,520 രൂപയായും എത്തി. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 10,735 രൂപയും പവന് 85,880 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്.

ഈയാഴ്ച മുഴുവൻ സ്വർണ വിപണി നഷ്ടത്തിലാണ്. ആഴ്ചയിൽ 3.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 3992 ഡോളർ വരെ താഴ്ന്നു.എന്നാൽ ഇന്ന് സ്പോട്ട് ഗോൾഡിൽ നേരിയ കയറ്റമുണ്ട്. 0.5 ശതമാനം ഉയർന്ന് ഔൺസിന് 3,988 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതയാണ് സ്വർണവില കുറയാൻ പ്രധാന കാരണം. ആഗോള അനിശ്ചിതത്വം കുറഞ്ഞതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണത്തിൽ നിന്ന് പിൻവാങ്ങുകയാണ്.അതേസമയം അന്താരാഷ്ട്ര എണ്ണ വിപണിയിൽ നേട്ടമാണ്. ബ്രെന്റ് ക്രൂഡ് 85 ഡോളർ കടന്നു.

1.27 ശതമാനം വർധനയോടെയാണ് വ്യാപാരം. WTI ക്രൂഡും 79.98 ഡോളറിൽ എത്തി. ഇതിന് 1.30 ശതമാനം നേട്ടമുണ്ട്.എണ്ണവില കൂടുന്നതും ഡോളറിന്റെ മൂവ്മെന്റും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372873/gold-price-kerala-down-560-per-pavn-today)