---
title: "ഇനി ഇരുട്ടിലാവും! സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ് ഷെഡിങ് ദൈർഘ്യം വർധിപ്പിക്കും, നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ലെന്ന് മന്ത്രി "
english_title: "Kerala Faces Power Crisis Load Shedding Increased Amid Demand Surge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372864/kerala-power-crisis-load-shedding-kseb"
published_at: "2026-07-17T09:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59ad2f445cc_kerala-power-crisis-load-shedding-kseb.jpg"
keywords: ["Latest News", "KSEB", "Load Shedding"]
---

# ഇനി ഇരുട്ടിലാവും! സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ് ഷെഡിങ് ദൈർഘ്യം വർധിപ്പിക്കും, നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ലെന്ന് മന്ത്രി 

> **Lead Summary:** **തിരുവനന്തപുരം: [ **സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ ലോഡ് ഷെഡിങ് ദൈർഘ്യം വർധിപ്പിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ഒന്നരമണിക്കൂർ വരെ നീണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അന്തരീക്ഷത്തിലെ ഉയർന്ന താപനിലയും മഴക്കുറവുമാണ് ഉപഭോഗം ഗണ്യമായി വർധിക്കാൻ കാരണം.

## Article Content

**തിരുവനന്തപുരം: [ **സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ ലോഡ് ഷെഡിങ് ദൈർഘ്യം വർധിപ്പിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ഒന്നരമണിക്കൂർ വരെ നീണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അന്തരീക്ഷത്തിലെ ഉയർന്ന താപനിലയും മഴക്കുറവുമാണ് ഉപഭോഗം ഗണ്യമായി വർധിക്കാൻ കാരണം.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 3500-3600 മെഗാവാട്ട് ആയിരുന്ന വൈദ്യുതി ആവശ്യകത, ഇപ്പോൾ 4600-4800 മെഗാവാട്ടിലേക്ക് ഉയർന്നിരിക്കുകയാണ്. ഏകദേശം 500 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഇതിനുപുറമെ, രാജ്യവ്യാപകമായി വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയും കുറഞ്ഞു.

നേരത്തെ റദ്ദാക്കിയ കരാറുകളും തിരിച്ചടിയായിട്ടുണ്ട്. നിലവിൽ 600-700 മെഗാവാട്ടിന്റെ കുറവാണ് വൈദ്യുതി ലഭ്യതയിലുള്ളത്. ഡാമുകളിൽ 28 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.

കെഎസ്ഇബിക്ക് ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചെങ്കിലും, അതിന്റെ ഗുണം ഉടൻ ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

അതേസമയം, വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ നിലനിർത്താനും, അലങ്കാര വിളക്കുകൾ പരമാവധി ഒഴിവാക്കാനും മന്ത്രി അഭ്യർത്ഥിച്ചു. വൈദ്യുതി നിയന്ത്രണം നിലവിൽ ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372864/kerala-power-crisis-load-shedding-kseb)