---
title: "കാമക്കണ്ണുകൾ പിച്ചിച്ചീന്തി...! പന്ത്രണ്ടുവയസുകാരിയെ ലൈംഗികമായി പീ‍ഡിപ്പിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; ചോരയിൽ കുളിച്ച മൃതദേഹം കണ്ടെത്തിയത് വീട്ടിനുള്ളിൽ "
english_title: "12-Year-Old Girl Found Dead in Wardha Maharashtra | 1 Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372844/wardha-maharashtra-12-year-old-girl-murder-arrest-pocso"
published_at: "2026-07-17T08:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a599a503516f_wardha-maharashtra-12-year-old-girl-murder-arrest-pocso.jpg"
keywords: ["Wardha Crime", "Pocso", "Child Murder"]
---

# കാമക്കണ്ണുകൾ പിച്ചിച്ചീന്തി...! പന്ത്രണ്ടുവയസുകാരിയെ ലൈംഗികമായി പീ‍ഡിപ്പിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; ചോരയിൽ കുളിച്ച മൃതദേഹം കണ്ടെത്തിയത് വീട്ടിനുള്ളിൽ 

> **Lead Summary:** **മുംബൈ: ** മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഒരു ഗ്രാമത്തിൽ 12 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു.

## Article Content

**മുംബൈ: ** മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഒരു ഗ്രാമത്തിൽ 12 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു.

> സംഭവസ്ഥലത്തുനിന്ന് രക്തം പുരണ്ട കല്ല് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യം നടത്താൻ ഇത് ഉപയോഗിച്ചതായാണ് സംശയം."കൊലപാതകത്തിന് മുൻപ് പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമികമായി കരുതുന്നത്. മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്" - വാർധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാൾ പറഞ്ഞു.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചു കടക്കൽ എന്നീ വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും ചേർത്ത് അജ്ഞാതർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.അന്വേഷണത്തിന്റെ ഭാഗമായി ആദ്യം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

ഇതിൽ പെൺകുട്ടിയുടെ വീടിനടുത്തുള്ള കൃഷിയിടത്തിൽ ജോലി ചെയ്യുന്ന രാഹുൽ രാജു മഡാവി (30) എന്ന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കാൻ 14 പ്രത്യേക പൊലീസ് സംഘങ്ങളെയും ഒരു പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയർ പറഞ്ഞു. പൊലീസ് അടിയന്തരമായി കേസെടുത്ത് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പോസ്റ്റ്‌മോർട്ടത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയ സമയത്ത് ആശുപത്രിക്ക് മുൻപിൽ വൻ പ്രതിഷേധം അരങ്ങേറി.

മൃതദേഹവുമായി പോയ ആംബുലൻസിനെ പിന്തുടർന്ന് നാട്ടുകാരും ബന്ധുക്കളും എത്തിയതോടെ പ്രദേശത്ത് വലിയ രീതിയിൽ സംഘർഷാവസ്ഥ ഉണ്ടായി. പ്രതിക്ക് വധശിക്ഷ നൽകണമെന്നും കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. ക്രമസമാധാന നില ഉറപ്പാക്കാൻ ഗ്രാമത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372844/wardha-maharashtra-12-year-old-girl-murder-arrest-pocso)