---
title: "കണ്ണുനട്ട് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ; പ്ലസ് വൺ പരീക്ഷാഫലം ഇന്ന്, വൈകിട്ട് 3 മണിയോടെ വെബ്‌സൈറ്റുകളിൽ ലഭ്യമാകും"
english_title: "Kerala Plus One Result 2026 Today at 3 PM | DHSE Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372841/kerala-plus-one-result-2026-today-at-3-pm-dhse-kerala"
published_at: "2026-07-17T07:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5990f61cc8f_kerala-plus-one-result-2026-today-at-3-pm-dhse-kerala.jpg"
keywords: ["Kerala Exam Results", "Plus One Results 2026", "DHSE", "Education"]
---

# കണ്ണുനട്ട് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ; പ്ലസ് വൺ പരീക്ഷാഫലം ഇന്ന്, വൈകിട്ട് 3 മണിയോടെ വെബ്‌സൈറ്റുകളിൽ ലഭ്യമാകും

> **Lead Summary:** **തിരുവനന്തപുരം: കേരളത്തിലെ** പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.രണ്ട് തവണ ഫലപ്രഖ്യാപനം നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പുറത്തുവിടുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കൃത്യസമയത്ത് നടത്താൻ കഴിഞ്ഞിരുന്നില്ല.

## Article Content

**തിരുവനന്തപുരം: കേരളത്തിലെ** പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.രണ്ട് തവണ ഫലപ്രഖ്യാപനം നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പുറത്തുവിടുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കൃത്യസമയത്ത് നടത്താൻ കഴിഞ്ഞിരുന്നില്ല.

ഈ മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണയം കൂടി പൂർത്തിയാക്കിയാണ് ഇപ്പോൾ സംസ്ഥാനത്തെ മുഴുവൻ ഫലവും ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികൾ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഫലം [www.dhsekerala.gov.in](http://www.dhsekerala.gov.in), [www.keralaresults.nic.in](http://www.keralaresults.nic.in), [www.prd.kerala.gov.in](http://www.prd.kerala.gov.in) എന്നീ സൈറ്റുകളിൽ ലഭ്യമാകും. SMS, സർട്ടിഫിക്കറ്റ് ആപ്ലിക്കേഷനുകൾ വഴിയും മാർക്ക് ലിസ്റ്റ് പരിശോധിക്കാൻ സൗകര്യമുണ്ട്.ഗൾഫ് മേഖലയിലെ കുട്ടികൾ ഉൾപ്പെടെ എല്ലാ വിദ്യാർഥികളുടെയും ഫലം ഇന്നത്തെ പ്രഖ്യാപനത്തിൽ ഉൾപ്പെടും. റീവാല്യുവേഷൻ, സേ പരീക്ഷ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ഫലത്തോടൊപ്പം വകുപ്പ് പുറത്തിറക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372841/kerala-plus-one-result-2026-today-at-3-pm-dhse-kerala)